കേരളത്തിലെ ആദ്യ ലെസ്ബിയൻ ട്രാൻസ് ജോഡികളായി ശ്രുതിയും ദയയും, തുറന്ന മനസുമായി ഇവർ.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ലെസ്ബിയൻ ജോഡി എന്ന വിശേഷണവുമായി എത്തുകയാണ് മിസ് ട്രാൻസ് ഗ്ലോബൽ പട്ടം നേടി നാടിന്ന് അഭിമാനമായ ശ്രുതി സിത്താരയും ദയ ഗായത്രിയും. കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ആളുകളോട് എന്നാൽ ഇത് സത്യമാണ്. സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ വിമർശനങ്ങൾ ഏറെയാണ്. എന്നാൽ അതൊന്നും കാര്യമാക്കാറില്ല. തങ്ങളുടെ പ്രണയം സത്യമാണെന്നു അറിയിക്കുകയാണ്.ഇതേപ്പറ്റി ദയ ഗായത്രിയ്ക്ക് പറയാനുള്ളത് ഇങ്ങനെ,വലിയൊരു ബ്രേക്കപ്പിൽ നിന്നും കരകയറി വന്നവളാണ് ഞാൻ. എന്റെ പ്രണയ നഷ്ടത്തിൽ എനിക്ക് കരുതലും തുണയുമായി നിന്നവളാണ് ശ്രുതി. ആ സ്നേഹവും കരുതലുമാണ് ഞങ്ങളെ അടുപ്പിച്ചത്. രണ്ടു വർഷമായി ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഇക്കാലയളവിലെ സ്നേഹബന്ധം മറയില്ലാത്ത പ്രണയത്തിനു വഴിമാറി. ഇതിനിടെ എന്തും പറയാനാകുന്ന ചങ്ങാതി കൂടിയായി എനിക്ക് ശ്രുതി.

കൂട്ടിന് ഞങ്ങളുടെ കുഞ്ഞു കുഞ്ഞു വഴക്കുകളും. ഒടുവില്‍ ഞങ്ങൾ പരസ്പരം പ്രണയം തിരിച്ചറിയുകയായിരുന്നു. കുറച്ചു ദിവസങ്ങളായി ഞങ്ങൾ ലിവിങ് ടുഗദറിലാണ്. അത് ഔദ്യോഗികമായി എല്ലാവരെയും അറിയിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. വിവാഹം ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെന്നും തീരുമാനിച്ചിട്ടില്ല. ഒന്നേയുള്ളു ആഗ്രഹം ഈ ലോകത്തെ ബെസ്റ്റ് ട്രാൻസ് കപ്പിൾആകുക. ഞങ്ങളുടെ സ്വപ്നങ്ങളിൽ ജീവിക്കുക. അതൊക്കെയാണ് ആഗ്രഹം. സോഷ്യൽ മീഡിയയിൽ ദയയ്ക്ക് നിരവധി പേരാണ് മോശം കമ്മെന്റുമാകളുമായി എത്തുന്നത്. എന്നാൽ അവരൊക്കെ സത്യം മനസിലാക്കുന്നില്ല. ആരൊക്കെ വിമർശിച്ചാലും ഞങ്ങൾ ജീവിക്കും.പഴയ ആളെ തേച്ചിട്ട് വന്നു.

സത്യത്തിൽ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്. ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്. കാണാറുണ്ട്.സിദ്ധുവിനും ദയയ്ക്കും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കണ്ടതോടെ ആ ബന്ധം അവർ അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ശ്രുതിയും ദയയും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.പ്രണയത്തെ ജീവിതത്തിന്റെ ഒരു വശം മാത്രമായി കണക്കാക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് എന്റെ കരിയർ നോക്കണം. അവൾക്ക് അവരുടെ കരിയർ നോക്കണം. റിലേഷൻഷിപ്പ് ആണ് എല്ലാം എന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല ഞാൻ.

Scroll to Top