ഉറ്റചങ്ങാതി സിദ്ധിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ വേദനയോടെ മമ്മൂട്ടി.

മലയാളസിനിമയിലെ പ്രിയ സംവിധായകൻ സിദ്ധിഖ്‌ മരണപെട്ട വിവരം ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്.ഇന്നലെ രാത്രി സിദ്ധിഖിന്റെ മൃതദേഹം ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.ഇന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കുകയാണ്. അതിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും .

കബടക്കം സെൻട്രൽ ജുമാമസ്ജിദിൽ നാളെ വൈകുന്നേരം 6 മണിയ്ക്ക്.ഈ അവസരത്തിൽ തന്റെ ഉറ്റ ചങ്ങാതിയെ ഒരു നോക്ക് കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരിക്കുകയാണ് മമ്മൂട്ടി. വളരെ അടുത്ത സൗഹൃദം ആണ് ഇവർ തമ്മിൽ ഉള്ളത്. ഏറെ വേദനയോടെ സിദ്ധിഖിന് അടുത്ത് നിൽക്കുന്ന മമ്മൂട്ടിയെ നമുക്ക് കാണാം. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വേർപാടിൽ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ,സിദ്ധിഖിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത് ഇങ്ങനെ,വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ..സ്വന്തം സിദ്ദിക്കിന്,ആദരാഞ്ജലി. നിരവധി പേരാണ് പോസ്റ്റിന് അനുശോചനം അറിയിച്ച് എത്തിയത്.

Scroll to Top