ഏത് പ്രതിസന്ധിയിലും ചിരിക്കുന്ന ആ മുഖം ഇനിയില്ല ; വേദനയോടെ ദിലീപ്

സംവിധായകൻ സിദ്ധിഖ്‌ മരണപെട്ടു.കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.നിരവധി പേരാണ് സംവിധായകൻ സിദ്ധിഖിന് ആദരാഞ്ജലികളുമായി എത്തുന്നത് .ഇപ്പോഴിതാ അദ്ദേഹത്തെകുറിച്ച് നടൻ ദിലീപ് പങ്കുവെച്ച കുറിപ്പ്.കുറിപ്പിന്റെ പൂർണരൂപം :

സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ ,ഏത് പ്രതിസന്ധിയിലും ചിരിക്കുന്ന ആ മുഖം ഇനിയില്ല. ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി പ്രിയപ്പെട്ട സിദ്ദിക്ക വിട പറഞ്ഞിരിക്കുന്നു, എന്നെന്നും ഓർമ്മയിൽ മായാതെ മറയാതെ ആ ചിരി ഉണ്ടാവും….. പ്രിയപ്പെട്ട സിദ്ധിക്കാക്ക് ആദരാഞ്ജലികൾ-ദിലീപ് കുറിച്ചു.

Scroll to Top