മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആണ്, 2022 – 23 ലെ ഏറ്റവും വലിയ ഹിറ്റ് എന്റേതാണ് : ഉണ്ണി മുകുന്ദൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഉണ്ണി മുകുന്ദന്റെ വാക്കുകൾ ആണ്.മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ് തുറക്കുന്നത്. ഉണ്ണിയുടെ വാക്കുകളിലേക്ക്, ഇനി വില്ലൻ കഥാപാത്രങ്ങൾ ചെയ്യാതിരിക്കില്ല, നല്ല കഥാപാത്രങ്ങൾ വന്നാൽ ചെയ്യും.ഇന്ന് ഓസ്‌കാർ വാങ്ങുന്ന ജോക്കർ എന്ന സിനിമയിലെ കഥാപാത്രം വില്ലൻ ആയിരുന്നു. ഇന്ന് സിനിമയുടെ സ്വഭാവം മാറിയിട്ടുണ്ട്, പ്രേക്ഷകരുടെ ആസ്വദന രീതി മാറിയിട്ടുണ്ട്. എനിക്ക് മമ്മൂക്ക വളരെ സ്പെഷ്യൽ ആണ്.

എന്റെ തുടക്കകാലത്തെ എനിക്ക് വേണ്ട ഇൻസ്പിറേഷൻ തന്നത് മമ്മൂട്ടിയാണ്. ഞാൻ അഭിനയിക്കാൻ ചെല്ലുന്നത് മമ്മൂക്കയുടെ ലൊക്കേഷനിലേക്ക് ആണ്. അതിന് ശേഷം ലാലേട്ടനോപ്പവും അഭിനയിച്ചു. കൂടാതെ സഹപ്രവർത്തകരും ഒരുപാട് ഇൻസ്പിറേഷൻ തരുന്നുണ്ട്. നിവിൻ എന്റെ നല്ല സുഹൃത്ത് ആണ്. ഞാൻ പരാജയത്തിൽ നിന്നാണ് വരുന്നത്. ആദ്യമേ താഴ്ന്നു പോയിട്ട് അവിടുന്ന് ആണ് മുകളിലേക്ക് വരുന്നത്.2022 23 ലെ ഏറ്റവും വലിയ ഹിറ്റ് എന്റേതാണ്. അഭിനയം അല്ലാതെ സിനിമയുടെ പല മേഖലയിലും എത്താൻ നോക്കുന്നു. ഉടനെ എല്ലാം നടക്കും.

Scroll to Top