അല്‍പാച്ചിനോ, റോബര്‍ട്ട് ഡി നീറോ എന്നിവരേക്കാളും മുകളിലാണ് മമ്മൂട്ടി, ശരിക്കും ഒരു രാജമാണിക്യം; അല്‍ഫോണ്‍സ് പുത്രന്‍

പ്രേക്ഷകർക്ക് സിനിമ താരങ്ങളോടുള്ള ആരാധന നാം എപ്പോഴും കാണാറുള്ള ഒന്നാണ്. സ്ഥലകാലം മറന്നാണ് അവർ തങ്ങളുടെ ആരാധന പുരുഷനുവേണ്ടി ചെയ്യുന്നത്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി.മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഭീഷ്മപര്‍വ്വം വിജയം നേടി .പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും.

ഇപ്പോഴിതാ മമ്മൂട്ടിയുടെ അഭിനയത്തേയും ഭീഷ്മയേയും പുകഴ്ത്തുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ രത്നങ്ങളിൽ ഒരാളാണ് നടൻ മമ്മൂട്ടിയെന്ന് അൽഫോൻസ് പുത്രൻ പറയുന്നു. ഹോളിവുഡ് നടനായ ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെ ലോകത്തിലെ ഒന്നാം നിര താരങ്ങളേക്കാള്‍ റേഞ്ച് അദ്ദേഹത്തിനുണ്ടെന്ന് താന്‍ കരുതുന്നതായും അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.’മഹത്തരമായ ഒരു കലാസൃഷ്ടിയാണ് ഭീഷ്മപര്‍വം. ചിത്രത്തിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിന് ബഹുമാനവും സ്‌നേഹവും. അമല്‍ നീരദും ഛായാഗ്രാഹകന്‍ ആനന്ദ് സി. ചന്ദ്രനും സൃഷ്ടിച്ച ലുക്കും ഫീലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.’ ഭീഷ്മപര്‍വത്തെ അഭിനന്ദിച്ചുകൊണ്ട് അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു. നിരവധി ആരാധകരാണ് അല്‍ഫോന്‍സിന്റെ കമന്റിന് പ്രതികരണവുമായി എത്തിയത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഓരോ സിനിമയിലും കഥാപാത്രത്തിന് ആത്മാവും നല്‍കുന്ന അത്യപൂര്‍വ നടന്‍. താരപരിവേഷം ഒട്ടുമില്ലാത്ത അത്ഭുത മനുഷ്യന്‍. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും- ആരാധകന്‍ കുറിച്ചു. ഇതിനു മറുപടിയായി അല്‍ഫോന്‍സ് പുത്രന്‍ കുറിച്ച പുതിയ വാക്കുകളാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുക്കുന്നത്.’വളരെ സത്യമായ വാക്കുകള്‍. ക്ലിന്റ് ഈസ്റ്റ് വുഡിനേക്കാളും റോബര്‍ട്ട് ഡി നീറോയേക്കാളും അല്‍ പാച്ചിനോയേക്കാളും കൂടുതല്‍ റേഞ്ച് അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്നങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് ഒരു രാജമാണിക്യം തന്നെ- അല്‍ഫോണ്‍സ് പുത്രന്‍ അഭിപ്രായപ്പെട്ടു.

Scroll to Top