കസേര മാറ്റി വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി; വൈറൽ വിഡിയോ !!

പ്രായം പിന്നോട്ട് എന്ന ഖ്യാതി കേട്ട് മടുത്ത ഒരു താരമാണ് മമ്മൂക്ക. അഭിമുഖത്തിൽ ആയാൽ തന്നെയും മമ്മൂട്ടി നേരിടുന്ന ഒരു ചോദ്യമാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നുള്ളത്. എന്നാൽ പലപ്പോഴും താരം തന്നെ അതിന് രസകരമായ കമ്മെന്റും നൽകാറുണ്ട്.പ്രിയ താരത്തെ ഒരു നോക്ക് കാണാൻ ജനസാഗരമായിരുന്നു ഹരിപ്പാട്.ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മമ്മൂട്ടി.

നിരവധി പേരാണ് ഇവരുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയത്.നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’. എന്നാണ് താരം ആരാധകരോട് പറഞ്ഞത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വസ്ത്രശാലയിലെ ജീവനക്കാരോടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി. താരത്തിന്റെ ഇ ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാൻ കാത്തിരുന്ന ജീവനക്കാരായ പെൺകുട്ടികളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അവർക്കൊപ്പം തറയിൽ ഇരിക്കുകയായിരുന്നു.ഫോട്ടോ എടുക്കാൻ മമ്മൂട്ടിക്കായി ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് താരം നിലത്തിരുന്നത്.

Scroll to Top