ഡംബ്ബൽസ് കയ്യിൽ പിടിച്ച് കിടിലൻ ഫിറ്റ്‌നെസ്സുമായി മമ്ത മോഹൻദാസ്.

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു.ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി.

ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു.മംമ്ത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു. ക്യാന്‍സര്‍ രണ്ടുതവണ ശരീരത്തെ കീഴ്‌പ്പെടുത്തിയിട്ടും അതിനെ അതിജീവിച്ച് സിനിമാലോകത്തേക്ക് തിരിച്ചുവന്നു.അവസാനമായി താരത്തിന്റെ റിലീസ് ചെയ്ത ചിത്രം സൗബിൻ നായകനായ മ്യാവു എന്ന ചിത്രമാണ്.മമ്തയുടേതായി 2022 ല്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയത്.മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് മലയാളത്തിലേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

തമിഴില്‍ ഊമൈ മിഴികള്‍, തെലുങ്കില്‍ രുദ്രാംഗി എന്നീ ചിത്രങ്ങളും പുറത്തിങ്ങാനുണ്ട്.ഇപ്പോഴിതാ മമ്ത പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.നീല നിറത്തിലുള്ള ഷോർട്സും വെളുത്ത നിറത്തിലുള്ള ടോപ്പും അണിഞ്ഞാണ് താരം ഉള്ളത്. എന്നാൽ കയ്യിൽ ഡംബ്ബൽസ് പിടിച്ചാണ് ഇരിക്കുന്നത്.വളരെ ഹോട് ആൻഡ് ഫിറ്റ്‌ ശരീരമാണ് താരത്തിന്.ചിത്രങ്ങൾക്ക്‌ മമ്ത നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെ,പ്രിയ ജീവിതമേ.. എനിക്ക് പ്രായമേറുന്നതിനനുസരിച്ച് ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ ബോധമുള്ളവളായി.

എപ്പോഴത്തെയും പോലെ നിങ്ങൾ എനിക്ക് നേരെ വലിയ വളവുകൾ എറിയുന്നു.. ചിലപ്പോൾ, നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയവ, ഓരോന്നിനും മുമ്പത്തേതിനേക്കാൾ ഭാരമുണ്ട്. നോക്കൂ, എന്റെ ഇച്ഛാശക്തിയുടെ മാംസപേശികൾ പണ്ടത്തെപ്പോലെ ശക്തമല്ലായിരിക്കാം.പക്ഷേ പ്രതീക്ഷയുടെ ശക്തി വലുതാണ്.. പണ്ട് ഞാൻ കീഴടക്കിയ കൊടുമുടികളുടെ ഓർമ്മയിൽ പതിഞ്ഞ മുദ്രകൾ വലുതാണ്. അതിനാൽ, എന്റെ ത്രോകൾ കാണുന്നതുവരെ കാത്തിരിക്കുക.ഫോട്ടോഗ്രാഫറായ ഫൈസലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക്‌ ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top