ഞാൻ ആണാണെന്ന് മനസിലാക്കിയത് അപ്പോഴാണ്; പ്രേക്ഷകർ ഏറ്റെടുത്ത് ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

നായകനായും വില്ലനായും സഹനടനായും തിളങ്ങിയ താരമാണ് ഷൈൻ ടോം ചാക്കോ.അടുത്തിടെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ പെട്ട നടനാണ് ഷൈൻ.പൊതുവേദികളിലെയും അഭിമുഖങ്ങളിലെയും പെരുമാറ്റവും ചില പരാമർശനങ്ങളും ഷൈനിനെ വിവാദ നായകനാക്കി മാറ്റി. ഇപ്പോഴിതാ ഷൈനിന്റെ ഒരു പ്രസം​ഗ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.താൻ ജയിലിൽ കിടന്ന ദിവസങ്ങളിൽ വായിച്ച പുസ്തകത്തെ കുറിച്ചാണ് ഷൈൻ പറയുന്നത്. അതുവരെ ബാലരമ പോലും വായിക്കാത്ത താൻ ആ ദിവസങ്ങളിൽ ആദ്യമായി പുസ്തകം വായിച്ചുവെന്ന് താരം പറയുന്നു. പതിവിൽ നിന്ന് ഏറെ വ്യത്യസ്തമായി വളരെ പക്വതയോടെ സംസാരിക്കുന്ന ഷൈനാണ് വീഡിയോയിൽ.ട്രാൻസ്‌വുമൺ അമയ പ്രസാദ് എഴുതിയ ‘പെണ്ണായ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷൈൻ.

‘ജീവിതത്തിൽ സ്വന്തമായി ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് ഞാൻ. ചിത്രകഥകൾ അല്ലാത്തവ വായിക്കാൻ എനിക്ക് താത്പര്യമില്ല. അനിയത്തി ആയിരുന്നു എനിക്ക് ബാലരമ വായിച്ചു കേൾപ്പിച്ചിരുന്നത്. അങ്ങനെ വായനയുമായി ഒരു ബന്ധവും ഇല്ലാതെ വളർന്ന വ്യക്തിയാണ് ഞാൻ. 60 ദിവസത്തെ എന്റെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്. പൗലോ കൊയ്‌ലോയുടെ പുസ്തകത്തിന്റെ മലയാളം പതിപ്പ് ആണ് വായിച്ചത്. അവിടെ കേറുമ്പോൾ വേഗം ഇറക്കാം എന്ന രീതിയിൽ ആണ് കയറ്റി വിടുന്നത്. എന്നാൽ ജാമ്യം കിട്ടാതെ ഞാൻ സബ് ജയിലിൽ തുടരുന്ന സമയത്ത് എല്ലാ പ്രതീക്ഷകളും നഷ്ടമായി ഇരിക്കുന്ന സമയത്താണ് ഈ പുസ്തകം എനിക്ക് കിട്ടുന്നത്.ചിത്രം നോക്കാൻ വേണ്ടി പുസ്തകം തുറന്നപ്പോൾ ചിത്രങ്ങൾ ഇല്ല.

പിന്നെ വായിച്ചു തുടങ്ങി. ഒരു പേജ്, രണ്ടു പേജ് എന്ന രീതിയിൽ വളരെ സാവധാനത്തിൽ ആണ് വായന. ജയിലിൽ ഒമ്പത് മണി ആകുമ്പോഴേ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാൻ കഴിയില്ല. എനിക്ക് കാത്തിരിക്കാൻ അടുത്ത പേജിന്റെ ചില പ്രതീക്ഷകൾ. ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നു തുടങ്ങി. അപ്പോഴാണ് ഒരു പുസ്തകം ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് മനസിലാകുന്നത്. അടുത്ത പേജിൽ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ പ്രതീക്ഷയാണ്. അന്ന് ഞാൻ പുസ്തകത്തെ അറിഞ്ഞു. 60 ദിവസം തള്ളി നീക്കാൻ എന്നെ സഹായിച്ചത് ആ പുസ്തകമാണ്. പൗലോ കൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടൈൻ അല്ല. ആ ‘പുസ്‌തകം’ ആ എഴുത്തിന്റെ ശക്തി.

‘‘അവർ സ്ത്രീയാകാനാണ് ആഗ്രഹിച്ചത്. ട്രാൻസ് വുമൺ ആകാനല്ല. എന്നിട്ടും നമ്മൾ ഇപ്പോഴും അവരെ ട്രാൻസ് വുമൺ എന്നാണ് അഭിസംബോധന ചെയ്യുന്നത്. നമ്മളെങ്കിലും മാറ്റണം. സ്ത്രീ എന്നു വിളി. ഞാൻ ആണാണെന്നൊക്കെ മനസ്സിലായത് ക്ലാസിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്തിയതോടെയാണ്. അതുവരെ ആ വ്യത്യാസം ഉണ്ടായിരുന്നില്ല. നമ്മളെല്ലാം കുട്ടികളായിരുന്നു’’. – ഷൈൻ പറയുന്നു.

Scroll to Top