ഇനി മമ്തയുടെ യാത്രകൾ 2 കോടി വിലയുള്ള പോർഷേ 911 കരേരയിൽ.

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് മമ്ത.ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു.

ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു.മംത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു. 2011 ഡിസംബർ 28-ന് വ്യവസായിയും തന്റെ ബാല്യകാല സൃഹൃത്തും ആയ പ്രജിത്ത് എന്ന വ്യക്തിയുമായി മംതയുടെ വിവാഹം നടന്നു. 2012 ഡിസംബറിൽ ദമ്പതികൾ വിവാഹമോചനത്തിനായി കോടതിയിൽ അപേക്ഷ നൽകി.

അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന അവർക്ക് 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ ഫിലിം രണ്ടു ഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും മംതയ്ക്കു ലഭിച്ചിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പുതിയ കാർ എടുത്ത വിവരമാണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ഏറെ നാളത്തെ സ്വപ്നമായ പോർഷെ 911 കരേര എസ് ഇൻ റേസിംഗ് യെല്ലോ സ്വന്തമാക്കിയിരിക്കുകയാണ് നടി. 1.84 കോടിയാണ് കേരളത്തിലെ ഈ വണ്ടിയുടെ ആവറേജ് ഷോറൂം വില. 11.24 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന വണ്ടിക്കുള്ളത് 2981 സിസി എൻജിനാണ്. 293 കിലോമീറ്ററാണ് പരമാവധി വേഗത. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗതയിൽ എത്തുവാൻ 4.2 സെക്കന്റാണ് വണ്ടിക്ക് വേണ്ടത്.

Scroll to Top