ഈ ചേർന്നു നിൽപ്പാണ് അനുഗ്രഹം….: സന്തോഷച്ചിത്രം പങ്കുവച്ച് മഞ്ജു വാരിയർ !!

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു. അതിലെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.ഇപ്പോഴിതാ താരം പങ്കുവച്ച കുടുംബ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അമ്മ, സഹോദരന്‍ മധു വാരിയറുടെ ഭാര്യ, അവരുടെ മകളായ ആവണി എന്നിവർക്കൊപ്പമുള്ള മനോഹരമായ കുടുംബചിത്രം ആണ് മഞ്ജു വാരിയർ പങ്കുവെച്ചത്.എല്ലാവരും നിറപുഞ്ചിരിയോടെ നിൽക്കുന്ന ഈ ചിത്രം സഹോദരൻ മധുവാണ് പകർത്തിയത്.ചേട്ടന്റെ മകൾ ആവണിക്കൊപ്പമുള്ള ചിത്രങ്ങൾ ഇതിനു മുമ്പും മഞ്ജു പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് സൈക്കിള്‍ സവാരി നടത്തുന്നതിന്റെ വിഡിയോയും വൈറലായിരുന്നു.

Scroll to Top