10 വർഷത്തെ ഗംഭീര തിരിച്ചുവരവ്, നവ്യ മികച്ച നടിയെന്നതിൽ ത ർക്കമില്ല, ഭാവനയ്ക്ക് നന്ദി പറഞ്ഞ് നവ്യ നായർ.

മലയാളികളുടെ പ്രീയപ്പെട്ട നടി നവ്യ നായർ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ഒരുത്തി.എസ് സുരേഷ്ബാബു രചിച്ച വി കെ പ്രകാശ് സംവിധനം ചെയ്ത് ഈ ഡ്രാമ ത്രില്ലർ ചിത്രം കെ വി അബ്‌ദുൾ നാസർ ആണ് നിർമ്മിച്ചിരിക്കുന്നത്.ഒരേ സമയം ശക്തമായ ഒരു പ്രമേയം കൈകാര്യം ചെയുന്ന ഒരു ഡ്രാമ ആയും അതോടൊപ്പം വളരെ ത്രില്ലിംഗ് ആയുമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.എന്നാൽ നായികാ പ്രാധാന്യമുള്ള ഈ ചിത്രം പറയുന്നത് നവ്യാ നായർ അവതരിപ്പിക്കുന്ന രാധാമണി ഈ സ്ത്രിയുടെ കഥയാണ് യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈചിത്രം ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിൽ ഫെറി സർവ്വീസിൽ ബോട്ട് കണ്ടക്ടർ ആയ രാധാമണിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളും അതിനെതിരെയുള്ള അവളുടെ പോരാട്ടവുമാണ് ഈ ചിത്രം പറയുന്നത്.മക്കളും ഭർത്താവിന്റെ അമ്മയും അടങ്ങുന്ന ചെറിയ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും പേറി ജീവിക്കുന്ന അവൾ ചില പ്രതിസന്ധികൾക്കെതിരെ പോരാട്ടം ആരംഭിക്കുന്നതോടെ അവളുടെ ജീവിതം കൂടുതൽ സങ്കീര്ണമാവുകയും ചെയ്യുന്നു. അഴിക്കുംതോറും മുറുകുന്ന ആ പ്രശ്നങ്ങൾക്കിടയിൽ അതിജീവനത്തിനായി രാധാമണി എന്താണ് ചെയ്യുന്നത് എന്നാണ് ഒരുത്തിയിലൂടെ രചയിതാവും സംവിധായകനും നമ്മളോട് പറയുന്നത്.

സിനിമ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമ കണ്ടിട്ട് നടി ഭാവനയുടെ പ്രതികരണം ആണ്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയിട്ടാണ് ഭാവന അഭിപ്രായം പങ്കുവെച്ചത്. ഭാവന എഴുതിയത് ഇങ്ങനെ,ഇന്നലെ രാത്രി ഒരുത്തി സിനിമ കണ്ടു,ഞാൻ ചെറിയ വാക്കുകളിലൂടെ പറയാം.വളരെ ത്രില്ലിങ്ങോടെയാണ് ഞാൻ സിനിമ കണ്ടത്.10 വർഷങ്ങൾക്ക് ശേഷം സ്‌ക്രീനിൽ, വളരെ ഗംഭീരമായ തിരിച്ചുവരവ്,നിങ്ങളാണ് ഏറ്റവും മികച്ച നടി എന്നതിൽ തർക്കമില്ല, നിങ്ങൾ രാധാമണിയെ പിന്തിരിപ്പിച്ച രീതിയാണ് സിനിമയുടെ ഹൈ പോയിന്റ്.

അതുപോലെ തന്നെ സിനിമയിലെ മറ്റ് നടന്മാരായ സൈജുകുറിപ്പ്, വിനായകൻ, ആദിത്യ എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.ഈ സിനിമ ചെയ്ത വി കെ പ്രകാശിനും അഭിനന്ദനങ്ങൾ.എല്ലാവരും ഉറപ്പായും അടുത്തുള്ള തീയേറ്ററുകളിൽ തീർച്ചയായും പോയി സിനിമ കാണാണം. എന്നാണ് ഭാവന കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്. എന്നാൽ ഇപ്പോൾ ഈ പോസ്റ്റ്‌ മെൻഷൻ ചെയ്ത് നന്ദി പറയുകയാണ് നവ്യ. നവ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ, നന്ദി ഭാവന, നിങ്ങളുടെ തിരിച്ചു വരവിലും കാത്തിരിക്കുന്നു. സ്നേഹത്തോടെ നവ്യ. താരത്തിന്റെ ഈ പോസ്റ്റിനും നിരവധി പേരാണ് ലൈക്കും കമ്മെന്റിമായി എത്തിയത്.

Scroll to Top