അഭിനയത്തിലെ ഇതിഹാസവും അദ്ദേഹത്തിന്റെ നെടുംതൂണും ;കൈ വിറച്ചാണ് സുലു ഇത്തയ്ക്ക് അവാർഡ് നൽകിയതെന്ന് മഞ്ജു വാരിയർ

കഴിഞ്ഞ ദിവസമാണ് ആനന്ദ് ടി.വി ഫിലിം അവാർഡ് നടന്നത്. യുകെ യിലെ മഞ്ജസ്റ്ററിൽ വെച്ചാണ് ഷോ നടന്നത്. നിരവധി താരങ്ങളും അവർക്ക് വേണ്ട അംഗീകാരങ്ങളും ആനന്ദ് ഫിലിം അവാർഡ് നൽകി. അതിൽ ഏറ്റവും ശ്രദ്ധേയമായത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. ഭാര്യ സുൽഫത്തിനൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. പീച്ച് കളർ കുർത്തിയും വെള്ള കളർ പാന്റുമാണ് വേഷം. സിംപിൾ ലുക്കിൽ എത്തിയ താരത്തിന്റെ മനോഹരചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ബെസ്റ്റ് ഫിലിമിന് മമ്മൂട്ടിയ്ക്ക് റോഷാക് എന്ന ചിത്രത്തിലൂടെ ലഭിച്ചു.

ഭാര്യ സുൽഫത്തിന് ഒപ്പമാണ് വേദിയിൽ പുരസ്‌കാരം വാങ്ങാൻ എത്തിയത്. ഇപ്പോഴിതാ അവാർഡ് കൊടുക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും അവാർഡ് നൽകിയതിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് മഞ്ജു.മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ ആയിരുന്നു മികച്ച ചിത്രം. ചിത്രം നിർമ്മിച്ച മമ്മൂട്ടി കമ്പനിക്ക് വേണ്ടി സുൽഫത്ത് ആണ് മഞ്ജുവിൽനിന്നും അവാർഡ് ഏറ്റുവാങ്ങിയത്.

‘‘അഭിനയത്തിലെ ഇതിഹാസത്തിനും അദ്ദേഹത്തിന്റെ നെടുംതൂണിനും ഒരു വിജയ ട്രോഫി കൈമാറുമെന്ന് എന്റെ സ്വപ്നങ്ങളിൽ പോലും ചിന്തിച്ചിരുന്നില്ല. എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഈ അംഗീകാരം സന്തോഷത്തോടു കൂടി സ്വീകരിച്ച മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും ഒരുപാടു നന്ദി.’’–മഞ്ജു വാരിയർ കുറിച്ചു.കഴിഞ്ഞ ദിവസം യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന താരസംഗമത്തിൽ മമ്മൂട്ടി, മഞ്ജു വാരിയർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, ജോജു ജോർജ് തുടങ്ങി മലയാള സിനിമയിലെ നീണ്ട താരനിര പങ്കെടുത്തു.മഞ്ജു വാരിയർ ആയിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.

Scroll to Top