23 ആം വയസ്സിൽ നിങ്ങൾ തന്ന സമ്മാനം ;അനിയത്തിക്കുട്ടി വന്ന ശേഷമുള്ള ആദ്യ വിവാഹവാർഷികം:ആര്യ പാർവതി

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടിയും നർത്തകിയുമാണ് ആര്യ പാർവതി. 23 മത് വയസിൽ താനൊരു ചേച്ചി ആകാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ആര്യ. ഇരുപത്തി മൂന്നാം വയസ്സിൽ താനൊരു ചേച്ചിയാവാൻ പോകുന്നു എന്ന ആര്യയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഗര്‍ഭിണിയായ അമ്മ ദീപ്തി ശങ്കറിന്‍റെ നിറവയറിൽ പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാർത്ത അറിയിച്ചത്.അടുത്തിടെയാണ് താരത്തിന്റെ അമ്മ ദീപ്തി ശങ്കർ ഒരു പെൺകുഞ്ഞിന് ജൻമം നൽകിയത്.

ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഇരുപത്തിയഞ്ചാം വിവാഹവാർഷികാശംസകൾ നേർന്ന് നടിയും നർത്തകിയുമായ ആര്യ പാർവതി. നിരവധിയാളുകളാണ് ആര്യയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്.ചെമ്പട്ട്, ഇളയവൾ ഗായത്രി തുടങ്ങിയ സീരീയലുകളിൽ പ്രധാന വേഷം ചെയ്ത താരമാണ് പാർവതി.ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ബാംഗ്ലൂരില്‍ ശാസ്ത്രീയ നൃത്തത്തിൽ ഉപരിപഠനം നടത്തുന്നു.

എട്ടര മാസത്തിനു ശേഷമാണു താൻ ഒരു ചേച്ചിയാകാൻ പോകുന്നു എന്ന് അറിഞ്ഞതെന്നും വീഡിയോ കാൾ ചെയ്യുമ്പോ അമ്മ മുഖം മാത്രം കാണിച്ചാണ് കഴിഞ്ഞ 8 മാസവും സംസാരിച്ചു കൊണ്ടിരുന്നതെന്നുമാണ് താരം പറയുന്നത്.ഒറ്റ മക്കളായി ഇത്ര കാലം ജീവിച്ചത് കൊണ്ടും അമ്മയുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന് താൻ കരുതും എന്ന് വിചാരിച്ചു കൊണ്ടാണ് അച്ഛനും അമ്മയും തന്നോടത് മറച്ചു വെച്ചത് എന്നാണ് ആര്യ പാർവതി പറയുന്നത്.

Scroll to Top