‘സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്’: കോളേജ് കുമാരിയെപോലെ സാരിയിൽ സുന്ദരിയായി മഞ്ജു വാര്യർ!!വിഡിയോ

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.

16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി.പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.അതിലെല്ലാം തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് അഭിനയം. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിൽ പോലും സ്റ്റൈലിഷ് ആണ് മഞ്ജു വാര്യർ.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.ഇത്തവണ താരം സാരിയിലാണ് എത്തിയത്.നീല സാരിയിൽ അതീവ സുന്ദരിയാണ് താരം.’സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉ​ദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. സാരി ഉടുത്ത് പൊണിടെയിലും കെട്ടി സുന്ദരിയായി എത്തിയ മഞ്ജുവിനെ കണ്ട് അതി ​ഗംഭീരം എന്നാണ് ആരാധകർ പറയുന്നത്. ‘വെള്ളരി പട്ടണം’ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസ് കാത്തിരിക്കുന്നത്.

Scroll to Top