മകളുടെ പിറന്നാൾ ആഘോഷമാക്കി നീരജ് മാധവ്; നിളങ്കയുടെ പിറന്നാൾ പാർട്ടിയിൽ ആശംസയുമായി താരങ്ങൾ !!

2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡിൽ ദി ഫാമിലിമാൻ വെബ് സീരിസിലൂടെയും നീരജ് അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു.

നീരജിന്റെ ‘പണിപാളി’ റാപ്പിന് നിരവധി കവർ വെർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി.ഇപ്പോഴിതാ മകൾ നിളങ്കയുടെ പിറന്നാൾ വിശേങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നീരജ് മാധവ്. മകൾക്ക് രണ്ട് വയസ്സ് പൂർത്തിയായിരിക്കുകയാണ് എന്ന വിശേഷമാണ് താരം ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. നിലങ്ക എന്നാണ് മകളുടെ പേര്.‘ഞങ്ങളുടെ ലിറ്റിൽ ഫെയറി രണ്ട് വയസ്സായി ജന്മദിനാശംസകൾ നിളങ്ക!’ എന്നാണ് ചിത്രങ്ങൾക്കൊപ്പം നീരജ് മാധവ് കുറിച്ചത്.

പിറന്നാൾ ആഘോഷത്തിന് കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയ താരങ്ങളും എത്തിയിരുന്നു. സിനിമാരംഗത്തി നിന്നുൾപ്പെടെ നിരവധിപ്പേർ ഈ കുട്ടിത്താരത്തിൽ ആശംസകളിറിയിച്ച് എത്തി.2018 ലാണ് താരം വിവാഹിതനാകുന്നത്. ദീപ്തി ജനാർദ്ദനാണ് താരത്തിന്റെ ഭാര്യ. 2021 ഫെബ്രുവരിയിലാണ് 22 നായിരുന്നു നീരജ് മാധവിന് പെൺകുഞ്ഞ് ജനിച്ചത്. നിരവധി ആരാധകരാണ് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.

Scroll to Top