‘മൂന്ന് ശസ്ത്രക്രിയ, സിസേറിയൻ, ഡിസ്കിന് തകരാർ’; നടക്കാന്‍ കഴിയുമെന്ന് പോലും കരുതിയിരുന്നില്ല’; അനുഭവം പങ്കുവെച്ച് നടി മന്യ!

ജോക്കര്‍ എന്ന സിനിമയിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് മന്യ. വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മന്യ. ജോക്കർ, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമ കണ്ടവർ ആരും മന്യയെ മറക്കാൻ സാധ്യതയില്ല എന്നു വേണം പറയാൻ. ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ താരം വളരെ സജ്ജീവമാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.മകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാൻസ് വീഡിയോയും ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പും ആണ് ആരാധകർ ഏറ്റെടുത്തിരുന്നത്. സ്റ്റൈലിഷ് വേഷത്തിൽ തകർപ്പൻ ചുവടുകളുമായാണ് താരം എത്തിയത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിഡിയോയ്ക്കൊപ്പം അതിജീവന കഥയും മന്യ പങ്കുവച്ചിട്ടുണ്ട്.

ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെര്‍ണിയയ്ക്കും ശേഷമുള്ള ഡാന്‍സാണിതെന്ന് മന്യ പറയുന്നു. വീണ്ടും നടക്കാന്‍ കഴിയുമെന്ന് പോലും കരുതിയിരുന്നില്ല. ദൈവത്തിനും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയെന്നും മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നട്ടെല്ലിലെ ഹെര്‍ഡിയേറ്റ് ഡിസ്‌കിന് ന്യൂക്ലിയസ് പള്‍പോസസ് ഇന്റര്‍വെര്‍ട്രെബല്‍ സ്പേസില്‍ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്‌ക് ഹെര്‍ണിയ. നൃത്തം സന്തോഷം നല്‍കുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗ് ആയി മന്യ നല്‍കിയിരിക്കുന്നത്. നിരവധി പേര്‍ മന്യക്ക് ആശംസകളുമായി എത്തി.

2008ൽ സത്യ പട്ടേൽ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2013ൽ വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിൽ 2016 ൽ ഒരു മകൾ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. മുപ്പത്തൊമ്പതുകാരിയായ മന്യയുടെയും മകളുടെയും ഫ്രീക്കൻ ലുക്കിലുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മന്യയെ പോലെ ഫ്രീക്കത്തി തന്നെയാണ് മകളും എന്നാണ് ചിത്രങ്ങൾ കണ്ടവരുടെ പ്രതികരണം.കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളിൽ സജീവമായിരുന്ന മന്യ ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ വിദേശത്ത് ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

Scroll to Top