മകനെ നെഞ്ചോട് ചേർത്ത് ലാലേട്ടൻ, ചിത്രം പങ്കുവെച്ച് പ്രണവ്, കമ്മെന്റുമായി മോഹൻലാൽ.

നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.

തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.മേജർ രവി സംവിധാനം ചെയ്‌ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ്‌ 2002-ൽ ലഭിച്ചു. അവസാനമായി അഭിനയിച്ചത് ഹൃദയം എന്ന സിനിമയിലാണ്.യാത്രകളെ ഇഷ്ടപെടുന്ന താരം അതിന്റെ ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് പ്രണവ് പങ്കുവെച്ച ഫോട്ടോയാണ്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം പ്രണവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.EnterYou sentമകനെ നെഞ്ചോട് ചേർത്തിരുത്തി കവിളിൽ ഉമ്മ നൽകുന്ന മോഹൻലാലിന്റെ ചിത്രമായിരുന്നു അത്.താരത്തിന്റെ ഫോട്ടോയ്ക്ക് മോഹൻലാൽ സ്മൈലിയുമായി എത്തി.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top