റിലീസിനു മുമ്പേ 100 കോടി ക്ലബിൽ ഇടം നേടി മരക്കാർ ; നാളെ ചരിത്ര ദിവസം !!!

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.കാത്തിരിപ്പുകൾക്കും വിവാ​ദങ്ങൾക്കും ഒടുവിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിൽ എത്തുകയാണ്. ഡിസംബർ 2നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം എത്തുക. ഇപ്പോഴിതാ റിലീസിനു മുമ്പേ തന്നെ 100 കോടി ക്ലബിൽ ഇടം സ്വന്തമാക്കി മരക്കാർ. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം ഇതുവരെ 100 കോടി നേടിയത്. റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബിലെത്തുന്ന ആദ്യ സിനിമ കൂടിയാണ് മരക്കാർ.

കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ റിലീസ് ചെയ്യും. മലയാളസിനിമയ്ക്ക് ഡിസംബർ രണ്ട് ചരിത്രദിവസമാകുകയാണ്. ഡിസംബർ രണ്ടിന് മരക്കാർ റിലീസ് ചെയ്യുന്നത് 4100 സ്ക്രീനുകളിലാണ്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസിന് എത്തുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.

Scroll to Top