‘കുട്ടി എത്രയിലാണ് പഠിക്കുന്നത്’ ; മഞ്ജു പിള്ളയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ !!!

സത്യവും മിഥ്യയും എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് എത്തിയ താരമാണ് മഞ്ജു പിള്ള.ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്. കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ അഭിനയിച്ചു.

അതുകൂടാതെ ഈ അടുത്തിടയ്ക്ക് ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്. അതിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇപ്പോൾ ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ ജഡ്ജ് ആയിട്ടും എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.തന്റെ വിശേഷങ്ങൾ എല്ലാം തന്ന താരം പങ്കുവെക്കറുണ്ട്. ഇപ്പോഴിതാ വ്യത്യസ്ത ലൂക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

ബ്രൗണ്‍ നിറത്തിലുള്ള ഫ്രോക്കില്‍ രണ്ട് വശത്തേക്കും മുടി കെട്ടിവച്ച്, ചെറിയൊരു കുട്ടിയെ പോലെയാണ് ചിത്രങ്ങളില്‍ മഞ്‍ജു. ചെറുപ്പമായി തോന്നിക്കാം, ചെറുപ്പമായി ജീവിക്കാം എന്നൊക്കെയാണ് താരം ഫോട്ടോയ്ക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.കുട്ടി എത്രയിലാണ് പഠിക്കുന്നത്, ടിന്റു മോള്‍, വല്ലാതെ യംങ് ആയതുപോലെ തോന്നുന്നു എന്നിങ്ങനെ രസികൻ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നിരവധി താരങ്ങളും ഫോട്ടോയ്ക്ക് കമ്മന്റ് നല്കിട്ടുണ്ട്.

Scroll to Top