‘നെഗറ്റീവ് റിവ്യൂ കേട്ടാണ് മരക്കാർ കാണാൻ പോയത്, പക്ഷെ ഞാൻ സിനിമ ആസ്വദിച്ചു’ ; മരക്കാർ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നവ്യ നായർ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’.വിജയകരമായി പ്രദർശനം തുടരുകയാണ്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബർ രണ്ടിന് പുലർച്ചെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി നെഗറ്റീവ് റിവ്യീകൾ വന്ന് തുടങ്ങിയിരുന്നു. എന്നാൽ, ചിത്രം തിയറ്ററിൽ പോയി കണ്ടവർ തിയറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ് മരക്കാർ എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.ലോകം മുഴുവൻ 4000ത്തിലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.നിരവധി നെഗറ്റീവ് റിവ്യൂകൾ കേട്ടാണ് താൻ മരക്കാർ കാണാൻ പോയതെന്നും എന്നാൽ സത്യസന്ധമായി പറഞ്ഞാൽ താൻ സിനിമ ആസ്വദിച്ചെന്നും നടി നവ്യ നായർ പറഞ്ഞു.

‘എല്ലാവർക്കും നമസ്കാരം.. ഇന്നലെ മരക്കാർ കണ്ടു, ഒരുപാട് നെഗറ്റീവ് റിവ്യൂകൾ കേട്ടാണ് ഞാൻ സിനിമ കാണാൻ പോയത്. പക്ഷേ സത്യസന്ധമായി പറയട്ടെ ഞാൻ സിനിമ ആസ്വദിച്ചു. ഞാൻ ഒരു നിരൂപകയോ വിമർശകയോ അല്ല. പക്ഷേ, മരക്കാർ കണ്ടതിന് ശേഷമുള്ള എന്റെ സന്തോഷം അറിയിക്കുന്നു. മലയാള സിനിമ ഇൻഡസ്‌ട്രി എത്രത്തോളം എത്തി എന്ന് കാണുമ്പോൾ അഭിമാനം തോന്നുന്നു.അത്തരമൊരു സിനിമയ്ക്ക് നന്ദി’ – നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Scroll to Top