‘തിയറ്ററുകളിൽ തന്നെ എക്സ്പീരിയൻസ് ചെയ്യൂ’ ; ‘മരക്കാർ’ പോസ്റ്റർ പങ്കുവെച്ച് ആന്റണിയും മോഹൻലാലും

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.കാത്തിരിപ്പുകൾക്കും വിവാ​ദങ്ങൾക്കും ഒടുവിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിൽ എത്തുകയാണ്. ഡിസംബർ 2നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം എത്തുക. ഈ അവസരത്തിൽ ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, മോഹൻലാൽ തുടങ്ങിയവരാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്.’ഡിസംബർ രണ്ട് മുതൽ മരക്കാർ തിയറ്ററുകളിൽ തന്നെ എക്സ്പീരിയൻസ് ചെയ്യുക’ എന്ന കുറിപ്പോടെ ആയിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. മന്ത്രി തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചതും.

Scroll to Top