‘ഗ്രി ല്ല് അല്ലെങ്കിൽ ക റി’ ; ക റി വെയ്ക്കാൻ മയിലിനെ വാങ്ങിയ വീഡിയോ പങ്കുവെച്ച് ഫിറോസ് ചു ട്ടിപ്പാ റ

പാചക പരീക്ഷണ വീഡിയോകളിലൂടെ പ്രസിദ്ധനായ യൂടൂബ് വ്ലോഗര്‍ ഫിറോസ് ചു ട്ടിപ്പാ റയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സം ഘപരിവാര്‍ പ്രതി ഷേധം ശ ക്തം. ഫിറോസിന്റെ പുതിയ പാചകത്തെ കുറിച്ചുള്ള അനൗണ്‍സ്മെന്റാണ് തീ വ്ര ദേശീയ വാദികളെ പ്രകോ പിതരാക്കിയിരിക്കുന്നത്.ക റി വയ്ക്കാൻ മയിലിനെ വാങ്ങാൻ ദുബായിൽ പോകുന്നു എന്ന വിഡിയോ പങ്കിട്ട ഫിറോസ് ചു ട്ടിപ്പാ റയുടെ താഴെ ദേശീയത ഉയർത്തി ഒട്ടേറെ പേർ വന്നിരുന്നു.ആറായിരത്തിലേറെ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഇവിടെ മയിലിനെ തൊടാന്‍ പോലും പറ്റില്ലെന്നും കേ സാണെന്നും അതുകൊണ്ടാണ് ദുബായ് പോയി ക റി വയ്ക്കാന്‍ തീരുമാനിച്ചതെന്നും ഫിറോസ് പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാന്‍ മയിലിനെ വാങ്ങാന്‍ കിട്ടുമെന്നും അദ്ദേഹം പറയുന്നു.ഇതിന് താഴെയാണ് ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് ത ക ര്‍ക്കുന്നതെന്ന വി മര്‍ശനം ഉയരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു. ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്ന ഉപദേശമായും ആളുകള്‍ എത്തുന്നുണ്ട്

ഇതിന് പിന്നാലെ ദുബായിൽ നിന്നും മയിലിനെ വാങ്ങി എന്ന് വ്യക്തമാക്കി പുതിയ വിഡിയോ പങ്കിട്ടിരിക്കുകയാണ് അദ്ദേഹം. പീലികളുള്ള മയിലിനെ തന്നെ തേടി നടത്തിയ യാത്രയുടെ വിഡിയോയാണ് പങ്കിട്ടിരിക്കുന്നത്.പോളണ്ട് മയിലിനെയും ഇന്ത്യൻ മയിലിനെയും വിഡിയോയിൽ ആദ്യം കാണിക്കുന്നുണ്ട്. പിന്നാലെ പീലികളുള്ള മയിലിനെ കടയിൽ കണ്ടെത്തുകയും വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തു. ആയിരം രൂപയാണ് (ദിർഹം) ഒരു മയിലിനെന്നും വിഡിയോയിൽ പറയുന്നു. 5 കിലോയ്ക്ക് അടുത്ത് ഭാരമുള്ള മയിലിനെയാണ് വാങ്ങുന്നത്. മയിലിനെ വാങ്ങി വളർത്തുകയോ ക റി വയ്ക്കുകയോ ചെയ്യുന്നതിന് ഇവിടെ തടസമില്ല. ക റി അല്ലെങ്കിൽ ഗ്രി ല്ല് എന്ന് പറഞ്ഞാണ് ഫിറോസ് വിഡിയോ അവസാനിപ്പിക്കുന്നത്. ഈ വിഡിയോയ്ക്ക് താഴെയും ശക്തമായ പ്രതി ഷേധമാണ് ബിജെപി–സം ഘപരിവാർ പേജുകളിൽ നിന്നും വരുന്നത്.

‘മയിലിനെ കൊ ല്ലുന്നതിന് ഇന്ത്യയിൽ വി ലക്കുള്ളത് മയിൽ വം ശ നാശ ഭീ ഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്.അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊ ന്ന് കറി വെയ്ക്കാത്തത്.ഇന്ത്യൻ പതാക അമേരിക്കയിൽ പോയി ക ത്തിച്ചാൽ കേ സ് ഉണ്ടാവില്ല.അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ.കേ സ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം.ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്.’ കമന്റുകളിൽ പറയുന്നു.

Scroll to Top