എയർപോർട്ടിൽ വമ്പൻ വരവേൽപ്പും സ്വീകരണവുമായി അഖിൽ മാരാർ.

ബിഗ്‌ബോസ് താരം അഖിൽ മാരാർ കൊച്ചി എയർപോർട്ടിൽ എത്തി. താരത്തിന് അവിടെ കാത്തിരുന്നത് വമ്പൻ വരവേൽപ്പ് ആണ്. നിരവധി പേരാണ് അഖിലിനെ കാത്ത് എയർപോർട്ടിൽ നിന്നത്. ആർപ്പ് വിളികളും ഒക്കെ ആയി ട്രാഫിക് ബ്ലോക്ക്‌ ഉണ്ടായി. വളരെ പെട്ടെന്ന് തന്നെ മാരാരെ വിളിച്ചു കൊണ്ട് പോകുകയായിരുന്നു. കപ്പ് ഉയർത്തി എല്ലാവരെയും കാണിക്കുകയും ചെയ്തു.

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ. പ്രേക്ഷകർ കാത്തിരുന്ന വിജയം.റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി.വിന്നർ ആയ ശേഷം അഖിൽ ഹോട്ടലിലേക്ക് വീഡിയോ വൈറൽ ആയിരുന്നു.ഇന്നലെ അഖിൽ തന്റെ ഫേസ്ബുക്കിൽ ലൈവിൽ വന്നിരുന്നു. എല്ലാവരോടും നന്ദി പറയുകയാണ് അഖിൽ. അഖിലിന്റെ വാക്കുകളിലേക്ക്,

എല്ലാവർക്കും ഒരുപാട് നന്ദി. ഇന്നലെ 4 മണിക്കാണ് ഉറങ്ങാൻ കിടന്നത്. എഴുന്നേറ്റ് ഉടനെ തന്നെ ലൈവിൽ വരണം എന്ന് തോന്നി. എല്ലാം കണ്ടു ഒരുപാട് സന്തോഷം.ഞാൻ ബിഗ്‌ബോസിലേക്ക് വന്നപ്പോഴുള്ള കമ്മെന്റുകൾ കണ്ടിരുന്നു. ഇപ്പോഴും കണ്ടു. ബിഗ്‌ബോസ്സിലെ 80 ശതമാനം വോട്ടുകൾ ഒരാളിലേക്ക് ആയി എന്നത് അവർ എന്നോട് പറഞ്ഞു. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി, ഞാൻ നാളെ എറണാകുളം വരും. കാണാൻ വരണം എന്ന് പറയില്ല. എല്ലാവരെയും കാണാൻ പറ്റില്ല.

video

Scroll to Top