‘നീ എനിക്ക് വളരെ സ്പെഷ്യലാണ്,നിന്റെ ജന്മദിനവും’; ഭാര്യയ്ക്ക് പിറന്നാൾ ആശംസകളുമായി സെന്തിൽ കൃഷ്ണ

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സെന്തില്‍ രാജാമണി. മിമിക്രി-ടെലിവിഷന്‍ താരമായ സെന്തില്‍ എല്‍ ബി ഡബ്ല്യു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. വേദം,ഉത്തരം പറയാതെ, ലെച്ച്മി, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2005 മുതൽ അഭിനയരംഗത്തുള്ള താരമാണ് നടൻ സെന്തിൽ കൃഷ്ണ രാജാമണി. ചിത്രത്തിലെ സെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. മൈ ഗ്രേറ്റ് ഫാദര്‍, വൈറസ്, പട്ടാഭിരാമൻ, ആകാശഗംഗ 2, തൃശ്ശൂർ പൂരം തുടങ്ങി നിരവധി സിനിമകളിൽ അടുത്തിടെ സെന്തിൽ അഭിനയിച്ചിരുന്നു.

ഇവയ്ക്ക് പുറമെ കുറ്റവും ശിക്ഷയും, ഇടി മഴ കാറ്റ്, നായർ പിടിച്ച പുലിവാല്, തുറമുഖം, മരട് 357 19 ആം നൂറ്റാണ്ട്, ഉടുമ്പ് എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ ഇദ്ദേഹം തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.കോഴിക്കോട് സ്വദേശി അഖിലയും സെന്തിലും 2019 ഓഗസ്റ്റ് 24നാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഭാര്യയുടെ ജന്മദിനത്തിൽ സെന്തിൽ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽവൈറലാകുന്നത്.

“നീ എനിക്ക് വളരെ സ്പെഷ്യലാണ്, നിങ്ങളുടെ ജന്മദിനവും.. നീ എപ്പോഴും സന്തോഷത്തോടെയും അടിച്ചുപൊളിയും ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ.. എക്കാലത്തെയും മികച്ച ഭാര്യക്ക് ജന്മദിനാശംസകൾ.. ഇപ്പൊ ഇത്രയേ പുകഴ്ത്തുന്നുള്ളൂ.. ബാക്കി അടുത്ത ബർത്ത് ഡേയ്ക്ക്..”, സെന്തിൽ ഭാര്യയുടെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ആശംസകളുമായി എത്തുന്നത്.

Scroll to Top