എംബപെയ്ക്കായി ഒരു നിമിഷം മിണ്ടാതിരിക്കൂ,പരിഹാസവുമായി അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്.

ലയണൽ മെസി ഇരട്ടഗോൾ നേടി മുന്നിൽ നിന്ന് നയിച്ചതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻറീനയ്ക്ക് തിളക്കമാർന്ന വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് തിരിച്ചടിച്ചിരുന്നു.ഓരോ അർജെന്റിന ഫാൻസും ഹൃദയമിടിപ്പോടെ കാത്തിരുന്ന നിമിഷമായിരുന്നു ഓരോന്നും. മെസ്സിയുടെ ഓരോ ഗോളും വളരെ ആഹ്ലാദത്തോടെയാണ് ഓരോ കാളികളും കണ്ടത്.

36 വർഷങ്ങൾക്ക് ശേഷം കപ്പുയര്‍ത്താന്‍ ഒരു നായകനെ കൊതിച്ചിരുന്ന അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സി ലോകകപ്പ് ഉയർത്തി.വിജയത്തിന് ശേഷം മെസ്സിയുടെയും കൂട്ടാളികളുടെയും സന്തോഷപ്രകടനം ഏവരെയും സന്തോഷത്തിന്റെ കൊടിമുടിയിലാക്കി. ഡ്രസ്സിംഗ് റൂമിനുള്ളിലെ മേശപ്പുറത്ത് ലോകകപ്പ് ട്രോഫിയുമായി മെസി നൃത്തം ചെയ്യുന്ന വീഡിയോയും വൈറൽ ആയി.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

അതുപോലെ തന്നെ ഫ്രാൻസ് പ്ലയെർ എംബപെയെ പരിഹസിക്കുന്ന അർജെന്റിനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി.വിജയത്തിനു ശേഷം ഡ്രസിങ് റൂമിലെ ആഘോഷങ്ങൾക്കിടെ ‘എംബപെയ്ക്കായി ഒരു മിനിറ്റ് നിശബ്ദമായിരിക്കാമെന്നായിരുന്നു മാർട്ടിനസ് പറഞ്ഞത്.വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.പ്ലയർ ഓഫ് ദ ടൂർണമെന്റിന്’ നൽകിയ ഗോൾഡൻ ബോളും മെസ്സി നേടി. അതുപോലെ തന്നെ യങ്ങ് പ്ലയെറിനുള്ള അവാർഡ് അർജന്റീന താരം നേടി.

VIDEO

VIDEO

Scroll to Top