താരങ്ങളുടെ വിജയാഘോഷത്തിനിടയിൽ ‘നുഴഞ്ഞുകയറി’യ പ്രശസ്ത പാചകവിദഗ്ധന് വിമർശനം

ലയണൽ മെസി ഇരട്ടഗോൾ നേടി മുന്നിൽ നിന്ന് നയിച്ചതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻറീനയ്ക്ക് തിളക്കമാർന്ന വിജയം.കിരീടം കിട്ടിയതിന്റെ സന്തോഷം ഇതുവരെയും തീർന്നിട്ടില്ല.എല്ലാവരും ആകാംക്ഷയോടെ നോക്കുന്ന ട്രോഫി കയ്യിലെടുത്ത് പ്രമുഖ പാചക വിദഗ്ധന്‍ വിവാദക്കുരുക്കിൽ. സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ ടർക്കിഷ് പാചക വിദഗ്ധൻ നുസ്രത് ഗോക്ചെയാണ്, വിജയാഘോഷത്തിൽ ‘നുഴഞ്ഞുകയറി’ ലോകകപ്പ് കിരീടം കയ്യിലെടുത്തത്.നിരവധി പേരാണ് ഇതിനെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്.

മുൻ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെപ്പേർ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി.ചിത്രമെടുക്കാനായി ഇയാൾ മെസ്സിയോട് ആവർത്തിച്ച് ആവശ്യപ്പെടുന്നതും മെസ്സി ഇയാളെ അവഗണിക്കുന്നതും വിഡിയോയിൽ കാണാം.ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ.എയ്ഞ്ചൽ ഡി മരിയ, ക്രിസ്റ്റ്യൻ റൊമേരോ തുടങ്ങി അർജന്റീന ടീമിലെ വിവിധ താരങ്ങളുമൊത്ത് ചിത്രം പകർത്തിയ ഗോക്ചെ, ഇവയെല്ലാം പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട് ഇയാൾ.

അര്‍ഹതയില്ലാതെ ലോകകപ്പില്‍ തൊട്ടുവെന്നും ഫുട്ബോള്‍ താരങ്ങളെ അപമാനിച്ചുവെന്നും ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഫിഫയുടെ ചട്ടമനുസരിച്ച് വിജയികൾക്കും മുൻവിജയികൾക്കും ഏതാനും ചില കായികപ്രതിഭകൾക്കും മാത്രമാണ് കപ്പ് തൊടാൻ അവസരം ലഭിക്കുന്നത്. മെസ്സി ഉൾപ്പെടെയുള്ള താരങ്ങളുടെ ജീവിതത്തിലെ നിർണായക മുഹൂർത്തമാണ് ‘നുഴഞ്ഞുകയറി’ ഇയാൾ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

Scroll to Top