ഫ്രാൻസിന്റെ മുത്ത് കിലിയൻ എംമ്പാപ്പെയ്ക്ക് 24 പിറന്നാൾ, കേക്ക് മുറിച്ച് താരം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഫ്രാൻസിന്റെ ഫുട്ബോൾ കിങ് കിലിയൻ എംമ്പാപ്പെയുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോയാണ്. ലോകകപ്പ് കളി കഴിഞ്ഞുള്ള വേളയിൽ ആണ് പിറന്നാൾ ആഘോഷം.24 മത് പിറന്നാൾ ആണ് താരം ആഘോഷിക്കുന്നത്.താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് തരത്തിന് ആശംസകളുമായി എത്തിയത്.24 വയസുകാരൻ,80 മിനിറ്റ് വരെ കഥ കഴിഞ്ഞു എന്ന് വിധിഎഴുതിയ ടീമിനെ എക്സ്ട്രാ ടൈമിലേക്കും അവിടെനിന്നും പെനാൽറ്റി ഷൂട്ടൗട്ടിലെക്കും എത്തിച്ചവൻ, കാൽപന്തിന്റെ റാഗ് ലോകത്ത് ചരിത്രമാകാൻ പോകുന്നയാൾ.

ഇനിയും കാണികൾക്ക് പ്രതീക്ഷയാണ് എംമ്പാപ്പെയിൽ.ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി. എഎസ് ബോണ്ടി, ഐഎൻഎഫ് ക്ലൈയർഫോണ്ടൈൻ, മൊണാക്കോ തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത്‌ അക്കാദമിയിലൂടെ ചെറുപ്പത്തിലേ ശ്രദ്ധേയനായ എംബാപ്പെ മോണക്കോയുടെ റിസർവ് ടീമിൽ ഇടംനേടി പ്രൊഫഷണൽ കരിയർ ആരംഭിച്ചു. 2016-17 സീസണിൽ മോണക്കോയുടെ ഒന്നാം നിര ടീമിൽ ഇടംനേടുകയും 17 വർഷത്തിനു ശേഷം ക്ലബ്ബിന് ലീഗ് 1 കിരീടം നേടുന്നതിന് പങ്കാളിത്തം വഹിച്ചു.

തുടർന്നുള്ള സീസണിൽ അദ്ദേഹം വായ്‌പ അടിസ്ഥാനത്തിൽ പിഎസ്‌ജി ക്ലബ്ബിൽ ചേർന്ന്. സീസണിൻ്റ അവസാനം 180 ദശലക്ഷം യൂറോ പ്രതിഫലത്തോടെ അവിടെ സ്ഥിരമായി കളിക്കും എന്ന് വ്യവസ്ഥയോടെയാണ് അദ്ദേഹം പിഎസ്‌ജിയിൽ ചേർന്നത്. ഇതോടെ എംബാപ്പെ ഏറ്റവും വിലപിടിപ്പുള്ള കൗമാരകാരനായ രണ്ടാമത്തെ ഫുട്‌ബോൾ കളിക്കാരനായി. ഫ്രാൻസിന് വേണ്ടി അണ്ടർ 17, അണ്ടർ 19 കളിച്ചിട്ടുള്ള എംബാപ്പെ മാർച്ച് 2017 ൽ അവരുടെ സീനിയർ ടീമിൽ അരങ്ങേറി. 2018 ലെ ലോകകപ്പിൽ പെറുവിനെതിരെ ഗോൾ നേടി

Scroll to Top