നീ ഇനി മുതൽ തനിച്ചല്ല, മീനയ്ക്കായി പ്രഭു ദേവയുടെ വീട്ടിൽ കൂട്ടുകാരുടെ ഒത്തുചേരൽ.

ഭർത്താവിന്റെ വിയോഗത്തിൽ കഴിയുന്ന മീനയെ കാണാൻ എത്തിയിരുന്നു താരത്തിന്റെ പ്രിയ കൂട്ടുകാർ. ഫ്രണ്ട്ഷിപ്പ് ദിനത്തിൽ ആണ് കൂട്ടുകാരികൾ മീനയെ കാണുവാൻ എത്തിയത്. പ്രശസ്ത നടിമാരായ രംഭ, സംഘവി വെങ്കിടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിൽ എത്തിയത്.ഇതിന്റെ ഫോട്ടോസ് മീന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.താരത്തിന്റെ ഈ പോസ്റ്റ്‌ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൂടുതൽ ശ്രദ്ധ നേടി.ഇപ്പോഴിതാ, നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിലൊരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയിരിക്കുകയാണ് ഈ നടിമാർ.

ആ ഒത്തുചേരലിനിടെ പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഇവർ ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ സ്പെഷ്യൽ ആണ് ഈ ഒത്തു ചേരൽ. ഞെട്ടലോടെയായിരുന്നു നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മര ണവാര്‍ത്ത പ്രേക്ഷകര്‍ അറിഞ്ഞത്.കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞദിവസം വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ, വിദ്യാസാഗറിന്റെ മ രണവാർത്തയാണ് പിന്നീട് പുറത്തെത്തിയത്. കഴിഞ്ഞ് കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.

വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.ഈ വർഷം ജനുവരിയിൽ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം ആരോഗ്യനില മോശമാകുകയായിരുന്നു.ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിട്ടായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നത്.വിദ്യാസാഗറിന്റെ സംസ്കാരം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ ആണ് നടത്തിയത്.

Scroll to Top