കള്ള കണ്ണനെന്താ ഓണക്കാലത്ത് കാര്യം, 8 സുന്ദരിമാർക്കൊപ്പം റോബിന്റെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട്.

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .

റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു.റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു .ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു. ഉത്ഘടനത്തിന് ഒക്കെ വരുന്ന ഇദ്ദേഹത്തെ കാണാൻ അവിടെ തടിച്ചു കൂടിയത് നൂറ് കണക്കിന് ആളുകൾ ആണ്.

അവരുടെ കൂടെ സംസാരിക്കാനും സെൽഫി എടുക്കാനും ഡാൻസ് കളിക്കാനും ഒന്നും റോബിൻ മാറി നിൽക്കില്ല.നിരവധി സമ്മാനങ്ങളും സ്നേഹവും താരത്തിന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോസ് ആണ്. ഓണം സ്പെഷ്യൽ ഫോട്ടോസ് ആണ് ഇത്.എട്ട് പെൺകുട്ടികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോസ് ആണിത്. ഓണം സ്പെഷ്യൽ വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്.ഹാപ്പി ഓണം’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് രസകരമായ കമ്മെന്റുകളും ആയി എത്തിയത്. കൈലാസ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ആണ് ഫോട്ടോഷൂട്ട്

Scroll to Top