വേനൽ ചൂടിൽ നിന്ന് പരീക്ഷാ ചൂടിലേക്ക് മീനാക്ഷി അനൂപ് !!

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ബാലതാരമാണ് ബേബി മീനാക്ഷി. അനുനയ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കോട്ടയം ജില്ലയില്‍ അനൂപിന്റെയും രമ്യയുടെയും മകളായി ജനിച്ചു. മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവന്നത്. മോഹൻലാൽ നായകനായ ഒപ്പം എന്ന സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്.അതുപോലെ തന്നെ ടോപ് സിംഗർ റിയാലിറ്റി ഷോയിൽ അവതാരിക ആയും താരം എത്തി.

അതോടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.എസ് എസ് എൽ സിയ്ക്ക് ഉയർന്ന മാർക്ക് ലഭിച്ച വിവരവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് ആയിരുന്നു. മീനാക്ഷി അനൂപ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെ പോസ്റ്റ്‌ ചെയുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുണ്ട്.ഇപ്പോഴിതാ മീനാക്ഷി പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പരീക്ഷ കാലത്തിലേക്ക് കടന്നിരിക്കുകയാണ് മീനാക്ഷി. പ്ലസ് വൺ പരീക്ഷയ്ക്ക് തയ്യാറായി നിൽക്കുന്ന ഒരു ഫോട്ടോയാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.“വേനൽ ചൂടിൽ നിന്ന് പരീക്ഷാ ചൂടിലേക്ക്.. ഒരു പാവം പെൺകുട്ടി” എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ഫോട്ടോ പങ്കുവച്ചത്. നിരവധി പേരാണ് മീനാക്ഷിക്ക് ആശംസകൾ നേർന്നുകൊണ്ട് കമന്റുകൾ ഇട്ടത്.കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിൽ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ്, ആദർശ് എന്നീ സഹോദരങ്ങളുമുണ്ട്.

Scroll to Top