ഇന്നസന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നടൻ ഇന്നസന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. ശരീരം ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.അർബുദത്തോട് പടപൊരുതി അതിനോട് അതിജീവിച്ച് ജീവിതത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്.

Scroll to Top