മീര നന്ദന്റെ എൻഗേജ്മെന്റ് ചടങ്ങിൽ തിളങ്ങി കാവ്യാ മാധവൻ.

നടിയും അവതാരകയുമായ മീര നന്ദൻ വിവാഹിതയാകുന്നു.ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.chadകൊച്ചിയിലെ ഒരു റിസോർട്ടിൽ വച്ച്അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങായിരുന്നു.അതിൽ ശ്രദ്ധേയമാകുന്നത് കാവ്യാ മാധവൻ എത്തിയത് ആണ്. പച്ച കളർ സാരിയിൽ സുന്ദരി ആയാണ് താരം ഉള്ളത്. ഇതിന്റെ ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ലണ്ടനിൽ ജോലി ചെയ്യുകയാണ് ശ്രീജു.ചടങ്ങിന്‍റെ ഫൊട്ടോഗ്രഫി നിര്‍വഹിച്ച ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹത്തിലേക്ക് എത്തിപ്പെട്ട ഇരുവരുടെയും പരിചയത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു.ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്ന് എക്കാലവും എന്ന വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും ഒരുപാട് മുന്നോട്ട് പോയി.

മാതാപിതാക്കൾ പരസ്പരം സംസാരിക്കുന്ന അവസ്ഥയ്ക്ക് ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു; നിത്യതയ്ക്കും അതിനപ്പുറവും അവന്റെ പങ്കാളി. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കാര്യത്തെയും പോലെ പോകുന്നു, എന്നാൽ അതിന്റെ പ്രത്യേകതയാൽ സമ്പന്നമാണ് – അവർ കണ്ടുമുട്ടുന്നു, അവർ പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ അവർ തീരുമാനിക്കുന്നു-

എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചുഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.2008 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.

രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മോഡേൺ ലൂക്കിലുള്ള ചിത്രങ്ങളാണ് കൂടുതലുംഅതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഈ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു.

Scroll to Top