മകനൊപ്പമുള്ള ആദ്യത്തെ ആഘോഷം, ഫോട്ടോസുമായി ചന്ദ്രലക്ഷ്മണനും ടോഷ് ക്രിസ്റ്റിയും.

ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ.സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്.ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിയുടെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്.സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്.

ചന്ദ്ര ലക്ഷമണനും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.കഴിഞ്ഞ വർഷം ആയിരുന്നു വിവാഹം.ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം സുഹൃത്തുക്കൾക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു.സ്വന്തം സുജാത എന്ന സീരിയയിലെ കേന്ദ്രകഥാപാത്രങ്ങൾ ആണ് ഇവർ. അവർ ജീവിതത്തിലും ഒന്നിക്കാൻ സാധിച്ചു. ഇവരുടെ വിവാഹ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.വിവാഹ ശേഷവും ഇരുവരും വിശേഷങ്ങളും യൂട്യൂബ് വിഡിയോകളിലൂടെയും പങ്കുവെക്കാറുണ്ട്.

അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇവർ മാതാപിതാക്കളായ സന്തോഷം പങ്കുവെച്ചിരുന്നു.അയാൻ എന്നാണ് മകന് നൽകിയ പേര്. തുടർന്ന് എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്‌ ആണ്. ശ്രികൃഷ്ണ ജയന്തിയ്ക്ക് എടുത്ത ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഞങ്ങളുടെ ലിറ്റിൽ കണ്ണൻ വീടും ഹൃദയവും സ്നേഹവും വെളിച്ചവും കൊണ്ട് നിറച്ചു..”, എന്നായിരുന്നു ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ചിത്രത്തോടൊപ്പം കുറിച്ചത്‌.നിരവധി പേരാണ് ഇവരുടെ ഈ ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top