വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തി നടൻ ദിലീപും മീരാജാസ്മിനും; ഒന്നിച്ചൊരു പടം കൂടി വരണമെന്ന് ആരാധകർ !!

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു.ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ.

യുഎയിൽ നിന്നും ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്. 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലെ’ ഒരു ലൊക്കേഷൻ ചിത്രതിലൂടെയാണ് തിരിച്ചു എത്തുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസുകൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ മീര ജാസ്മിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.നടൻ ദിലീപിനൊപ്പമുള്ള ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ദിലീപ്. മീര ജാസ്മിന്റെ സഹോദരി ജെനിയുടെ മകൾ മിഷലയുടെ വിവാഹ ചടങ്ങിന് എത്തിയതാണ് ദിലീപ്.വിവാഹത്തിൽ പങ്കെടുത്തിരുന്നതിന്റെ ചിത്രങ്ങളാണ് ഇത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുണ്ട് എന്നും പണ്ടത്തെപ്പോലെ ഇരുവരെയും ഒരുമിച്ചു ഒരു സിനിമയിൽ കാണുവാൻ ആഗ്രഹമുണ്ട് എന്നുമാണ് കമന്റുകൾ.

Scroll to Top