അമ്മയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി ചാക്കോച്ചൻ; ആശംസകളുമായി മഞ്ജു വാര്യരും രമേശ് പിഷാരടിയും എത്തി !!

ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.മലയാളികൾക്കെന്നും ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് റൊമാന്റിക്ക് സിനിമകൾ എന്നുപറഞ്ഞാൽ മലയാളികൾക്ക് അത് ചാക്കോച്ചൻ സിനിമകൾ തന്നെയായിരുന്നു

.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു.പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, അമ്മ മോളി കുഞ്ചാക്കോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതാരം കുഞ്ചാക്കോ ബോബന്‍.

നാലു വര്‍ഷത്തിലൊരിക്കലെത്തുന്ന ഫെബ്രുവരി 29നാണ് കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയുടെ പിറന്നാള്‍. അമ്മയ്‌ക്കൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു. അമ്മയുടെ പിറന്നാൾ സർപ്രൈസിൽ മഞ്ജു വാര്യരും രമേശ് പിഷാരടിയും എത്തി.നിരവധി പേരാണ് ആശംസയുമായി എത്തിയത്.

Scroll to Top