സെറ്റ് സാരിയിൽ ആരാധക മനം കവർന്ന് മീരാ ജാസ്മിൻ ; ചിത്രം പങ്കുവെച്ച് താരം!!

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്.
മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. അതും മലയാളത്തിലെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ചുവരവ്. മകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്.ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും മീരാജാസ്മിൻ നടത്തിയിരുന്നു. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഓണ ദിനത്തിൽ തനി കേരളീയ വേഷത്തിൽ സെറ്റ് സാരിയിൽ അതി സുന്ദരിയായി തിളങ്ങിയിട്ടുള്ള മീരയുടെ ഫോട്ടോസാണ് വൈറലാവുന്നത്. ജോർജി ജോസഫ് ആയിരുന്നു ചിത്രങ്ങൾ എടുത്തത്. കുപ്പിവളയും തലയിൽ മുല്ലപ്പൂവും ചൂടിയാണ് താരത്തെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.ക്യൂട്ടും സുന്ദരിയും എന്നായിരുന്നു അഹാന കൃഷ്ണ നൽകിയ കമന്റ്.

Scroll to Top