ഇത് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ കൊതിക്കുന്നു, പ്രണയദിനത്തിൽ ചിരഞ്ജീവിയുടെ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ് മേഘ്ന

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു റിയാലിറ്റി ഷോയിൽ നടന്ന സംഭവം ആണ്.കളേഴ്സ് കന്നഡ ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജായി എത്തിയതായിരുന്നു മേഘ്‌ന.ഷോയുടെ പുതിയ എപ്പിസോഡിൽ തന്റെ ആദ്യ വാലന്റൈൻസ് ഡേയെക്കുറിച്ചും ചിരഞ്ജീവിയിൽ നിന്നു കിട്ടിയ വിവാഹ വാർഷിക സമ്മാനത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു. 2019 ൽ ആദ്യത്തെ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു നെക്‌ളേസാണ് ചിരഞ്ജീവി മേഘ്‌നയ്ക്ക് സമ്മാനിച്ചത്. വാലന്റൈൻസ് ഡേയ്ക്കും സമ്മാനങ്ങൾ നൽകാൻ അദ്ദേഹം മറന്നിരുന്നില്ല.

അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്. പലതും കിടക്കയിൽ തന്നെയുണ്ട്. അവയെ നോക്കിക്കൊണ്ടല്ലാതെ, ആ ഓർമകളെ ആലിംഗനം ചെയ്തുകൊണ്ടല്ലാതെ നടിക്ക് ജീവിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. ഓർമകൾ ഒന്നൊന്നായി വിവരിക്കുമ്പോൾ മേഘ്‌ന ചിരിക്കുകയായിരുന്നു. എന്നാൽ ചിരഞ്ജീവിയുടെ ശബ്ദം കേട്ടപ്പോൾ അവർ വിങ്ങിപ്പൊട്ടി. ഇത് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് ഭർത്താവിന്റെ ശബ്ദം കേട്ടപ്പോൾ മേഘ്ന പറഞ്ഞത്.

VIDEO

Scroll to Top