മാതാവിന്റെ ഓർമയ്ക്കായി 5 കോടിയുടെ താജ്മഹൽ പണിത് മകൻ.

മാതാവിന്റെ ത്യാഗത്തിനും കഠിനാധ്വാനത്തിനും വേണ്ടി താജ്മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിച്ച് മകൻ.2020ലാണ് മാതാവ് ജയ്‌ലാനി ബീവി മ രിച്ചത്.തിരുവാരൂരിലാണ് അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് എന്നയാൾ താജ്മഹലിന്റെ മാതൃകയിൽ സ്മാരകം പണിതത്. 5 കോടി രൂപയാണ് സ്മാരകത്തിന് ചിലവായത്.മാതാവിന്റെ മ രണം അമാവാസി ദിനത്തിലായതിനാൽ എല്ലാ അമാവാസി ദിനങ്ങളിലും 1000 പേർക്ക് വീതം ബിരിയാണി വിതരണവും ചെയ്യുന്നുണ്ട്.തിരുവാരൂരിനടുത്ത് അമ്മൈയപ്പൻ സ്വദേശികളായ അബ്ദുൽ ഖാദർ, ജെയ്‌ലാനി ബീവി ദമ്പതികളുടെ 5 മക്കളിൽ ഇളയയാളാണ് അമറുദ്ദീൻ ഷെയ്ഖ് ദാവൂദ്.ഇദ്ദേഹമാണ് താജ്മഹൽ മാതാവിന് വേണ്ടി താജ്മഹൽ പണിതത്.

പിതാവിന്റെ മ രണശേഷം 4 സഹോദരിമാരെയും തന്നേയും വളർത്താൻ അമ്മ ജയ്‌ലാനി ബീവി ഒരുപാട് പ്രയാസപ്പെട്ടതായി അമറുദ്ദീൻ പറയുന്നു.മെയ്‌ 2ന് സ്മാരകത്തിന്റെ  ഉദ്ഘാടനം കഴിഞ്ഞു.അമറുദ്ധീൻ തിരുച്ചിറപ്പള്ളിയിലെ സിവിൽ എൻജിനീയറുടെ സഹായത്തോടെയാണ് അമ്മയുടെ ജന്മദേശമായ അമ്മൈയപ്പനിൽ താജ്മഹലിന്റെ മാതൃകയിൽ കെട്ടിടം പണിതത്.രാജസ്ഥാനിൽ നിന്ന് എത്തിച്ച മാർബിൾ ഉപയോഗിച്ചാണ് സ്മാരകം.നിരവധി പേരാണ് ഈ സ്മാരകം കാണാൻ നിരവധി പേരാണ് ദിനവും എത്തുന്നത്.

2021 ജൂൺ 3-ന് താജ്മഹലിന്റെ പകർപ്പിന്റെ നിർമ്മാണം ആരംഭിച്ചു. ഒരു ഏക്കറിൽ പരന്നുകിടക്കുന്ന 8000 ചതുരശ്ര അടി സ്ഥലത്ത് താജ്മഹലിന്റെ ഒരു പകർപ്പ് നിർമ്മിക്കാൻ 200-ലധികം ആളുകൾ രണ്ട് വർഷത്തോളം പരിശ്രമിച്ചു. അഞ്ചര കോടിയോളം രൂപയാണ് ഇതിന്റെ നിർമാണത്തിനായി ചെലവഴിച്ചത്. അദ്ദേഹം പറഞ്ഞു, എന്റെ അമ്മ 5-6 കോടി രൂപ ഉപേക്ഷിച്ചു, എനിക്ക് ആ പണം വേണ്ട, ആ പണം കൊണ്ട് ഞങ്ങളുടെ അമ്മയ്ക്ക് എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ എന്റെ സഹോദരിമാരോട് പറഞ്ഞു. അവർ അത് സമ്മതിച്ചു. അദ്ദേഹം ഇപ്പോൾ സ്ഥലവും കെട്ടിടവും ചാരിറ്റബിൾ ട്രസ്റ്റിന് നൽകിയിട്ടുണ്ട്.

Scroll to Top