നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത് : മേനക.

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു.പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.

19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു.മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സം‌വിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് ഷാജി കൈലാസ് സം‌വിധാനം നിർവഹിച്ച ശിവം എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ.

അമ്മ സംഘടന നടത്തിയ വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് പരിപാടി നടത്തിയിരുന്നു. താരങ്ങൾ എല്ലാം തന്നെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ അവസരത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്.വനിതാ ദിനത്തിൽ ഈ സംഘടനയിലെ എല്ലാ വനിതകളും ചേർന്ന് വിജയകരമായി പരിപാടി സംഘടിപ്പിക്കുന്നത് എല്ലാ പുരുഷന്മാർക്കും നന്ദിപറഞ്ഞുകൊണ്ടാണ് മേനക സംസാരിച്ചത് .മേനകയുടെ വാക്കുകൾ ഇങ്ങനെയാണ്, എല്ലാ സ്ത്രീകളും നവരത്നങ്ങൾ ആണ്.നവ രത്നങ്ങൾ പതിച്ച സ്വർണം ഇടുമ്പോൾ നല്ല ഭംഗിയാണ്.

എല്ലാ പുരുഷന്മാരും സ്വർണ്ണങ്ങളാണ്, സ്ത്രീകൾ നവരത്നങ്ങളും.ആ ഒരു ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകൾ യാത്ര പോകുമ്പോൾ അതിൽ ഡ്രൈവർമാരായി ഏതെങ്കിലും ഒരു പുരുഷൻ വേണം.അല്ലെങ്കിൽ ശരിയാവില്ല. നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കല്യാണം കഴിക്കാതെ നിൽക്കുന്നത്.അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടു മൊക്കെ സംസാരിക്കുന്നത് എന്ന് ചോദിക്കാൻ ആളുണ്ടാവുമായിരുന്നു.

Scroll to Top