ഒരു വാക്ക് കേള്‍ക്കാന്‍ കൊതിയാവുന്നു അമ്മച്ചീ; അമ്മയുടെ ഓർമയിൽ നടി ബീന ആന്റണി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരദമ്പതികളാണ് ബീന ആന്റണിയും മനോജും. പരമ്പരകളിലും മറ്റ് പരിപാടികളിലുമെല്ലാമായി സജീവമാണ് ഇരുവരും. പ്രണയത്തിലായിരുന്ന ഇവർ പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.തന്റെ കുടുംബ വിശേഷം പങ്കുവെച്ച് ബീന എത്താറുണ്ട്. ഇവര്‍ക്ക് ഒരു മകനും ഉണ്ട്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട അമ്മയെ കുറിച്ചാണ് ബീന പറയുന്നത്.

അമ്മയെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് ബീന ആന്റണി. ബീനയുടെ അമ്മ ലില്ലി ആന്റണി നാലു വർഷം മുമ്പാണ് മ രിച്ചത്.അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു പഴയകാല ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് താരം എത്തിയത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് അമ്മച്ചിയുടെ മകളായി തന്നെ ജീവിക്കണം എന്നും ബീന പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.‘ഒരു വിളി.. ഒരു വാക്ക് കേള്‍ക്കാന്‍ കൊതിയാവുന്നു അമ്മച്ചീ. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് അമ്മച്ചിയുടെ മകളായി തന്നെ ജനിക്കണം. ഈ ജന്മത്തില്‍ തരാന്‍ കഴിയാത്ത സ്നേഹം മുഴുവന്‍ അടുത്ത ജന്മത്തില്‍ ഞാന്‍ തരും. നീ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ച് എങ്കിലും എന്നെ ഒന്ന് വിളിച്ചൂടെ’ എന്നാണ് ബീന ആന്റണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സഹതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധിപ്പേർ ബീനയ്ക്ക് ആശ്വാസവാക്കുകളുമായി എത്തി.

Scroll to Top