മെറൂൺ കളർ പട്ടുപാവാടയിൽ സുന്ദരിയായി റിമിടോമി, ക്യൂട്ട്നസ്സ് ഓവർലോഡെന്ന് ആരാധകർ.

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു. കൂടുതൽ സുന്ദരിയാകുകയും ചെയ്തു.

തന്റെ ശരീ ര ഫിറ്റനെസിന്റെ കാര്യത്തിൽ ഒട്ടും പിറകോട്ടല്ല റിമി.വർക്ക്‌ഔട്ടും ഡയറ്റ് വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.ജിമ്മിൽ നിന്ന് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരുന്നു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പട്ടു പാവാടയിൽ സുന്ദരിയായി എത്തിയിരിക്കുകയാണ് റിമി.

മെറൂൺ കളർ കസവ് പട്ടുപാവാടയിൽ എത്തിയിരിക്കുകയാണ് താരം.വിനായക ചതുർത്തി ദിനത്തോട് അനുബന്ധിച്ചാണ് താരം പട്ടുപാവാടയിൽ എത്തിയത്.എല്ലാവർക്കും വിനായക ചതുർതിദിനാശംസകളും അറിയിക്കുന്നു. ഫോട്ടോയിൽ താരത്തെ കാണാൻ കൂടുതൽ സുന്ദരിയായിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ കമ്മെന്റുകൾ. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top