ഊണിലും ഉറക്കത്തിലും കിരീടം താഴെവെക്കാതെ മെസ്സി; ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങി മെസ്സി

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് അർജന്റീനയ്ക്ക് വിജയകിരീടം ലഭിക്കുന്നത്.അര്‍ജന്റീനയ്ക്കായി 17 വര്‍ഷം നീണ്ട പടയോട്ടത്തിന് ഒടുവിൽ മെസ്സി കിരീടം നേടി.അത്രയ്ക്ക് ആഗ്രഹിച്ച് നേടിയ ആ ലോകകപ്പ് ട്രോഫി മെസ്സി തന്റെ കൈയില്‍ നിന്നും നിലത്ത് വെച്ചിട്ടില്ല.ലോകമെമ്പാടുമുള്ള ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് ഖത്തറിലെ ലോകകപ്പ് ട്രോഫി നേടിയ\സന്തോഷം ആഘോഷിച്ചത്.ഇപ്പോഴിതാ ട്രോഫിയും അരികില്‍ പിടിച്ച് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് മെസ്സി.ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി.

‘ഗുഡ് മോണിങ്’ എന്ന അടിക്കുറിപ്പോടെയാണ് മെസ്സി തന്റെ കിടക്കയിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.മെസ്സി പങ്കുവെച്ച ഫോട്ടോ ആരാധകർ ഏറ്റെടുത്ത്കഴിഞ്ഞു. ട്രോഫി കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നതും,ആഹാരം കഴിക്കുന്ന ഫോട്ടോയും പങ്കുവെച്ചു.ഖത്തറിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെയാണ് ലയണൽ മെസ്സിയും സംഘവും ലോക കിരീടവുമായി അർജന്റീനയിൽ തിരിച്ചെത്തിയത്. ആയിരക്കണക്കിന് ആളുകൾ ആണ് ഇവരെ സ്വീകരിക്കാനും അഭിവാദ്യങ്ങൾ അറിയിക്കാനും വഴിയോരങ്ങളിൽ തടിച്ചു കൂടിയത്.

വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിയതിനു പിന്നാലെ സ്വർണ മെഡൽ കഴുത്തിലണിഞ്ഞും ലോകകപ്പ് കയ്യിലേന്തിയും ഇവർ തുറന്ന ബസിലൂടെ തലസ്ഥാന നഗരമായ ബോണസിലൂടെ നഗരം ചുറ്റി.ആളുകളുടെ ആർപ്പ് വിളിയും ആവേശവും ഒരു തികഞ്ഞ വരവേൽപ്പ് ആണ് താരങ്ങൾക്ക് ലഭിച്ചത്.ലയണൽ മെസി ഇരട്ടഗോൾ നേടി മുന്നിൽ നിന്ന് നയിച്ചതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻറീനയ്ക്ക് തിളക്കമാർന്ന വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് തിരിച്ചടിച്ചിരുന്നു.

Scroll to Top