“ജിഷ്ണുവിനേയും അച്ഛനെയും ഒരുപാട് മിസ് ചെയ്യുന്നു”: ഇരുപത് വർഷങ്ങൾക്ക് മുമ്പ് ‘നമ്മളി’ലെ തുടക്കം !!

സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവൽ, പറയാം, ബം‌ഗ്ലാവിൽ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ, നരൻ എന്നിവ ഭാവനക്ക് ലഭിച്ചു.

ഇതിൽ ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് കേരളസംസ്ഥാന സർക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2006 ഭാവന രണ്ട് സിനിമകളിൽ അഭിനയിച്ചു. ചിന്താമണി കൊ ലക്കേ സ്, ചെസ്സ് എന്നിവയായിരുന്നു അവ‍.തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങി.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഭാവന.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും എത്താറുണ്ട്.

തന്റെ ആദ്യചിത്രം നമ്മളിൽ അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് താരം.സിനിമയിലെത്തിയിട്ട് 20 വര്‍ഷങ്ങള്‍ തികയുകയാണ്. ചിത്രത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാവന.‘ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം ഞാൻ മലയാളം സിനിമയായ ‘നമ്മൾ’ എന്ന സിനിമയുടെ സെറ്റിലേക്ക് നടന്നു.. എന്റെ അരങ്ങേറ്റ ചിത്രം-സംവിധാനം-കമൽ സാർ ഞാൻ ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു.. തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി !! അവർ എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ ഞാൻ നീരസം കാണിച്ചത് ഇപ്പോഴും ഓർക്കുന്നു.’ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ല’ !!!ഞാൻ ഒരു കുട്ടിയായിരുന്നു, എന്തായാലും ഞാൻ ആ വേഷം ചെയ്തു !!പക്ഷെ ഇപ്പോൾ എനിക്കറിയാം ,എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ലഭിക്കാനില്ല !!ഇത്രയും വിജയങ്ങൾ നിരവധി പരാജയങ്ങൾ, തിരിച്ചടികൾ , വേദന,സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ…

എന്നാൽ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാൻ എന്ന വ്യക്തിയായി രൂപപ്പെടുത്തി !!ഞാൻ ഇപ്പോഴും വളരെയധികം പഠിക്കുകയും പഠിക്കാതിരിക്കുകയും ചെയ്യുന്നു !! ഞാൻ ഒരു നിമിഷം നിർത്തി തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ‘നന്ദി’ മാത്രമാണ് !! ഒരു പുതുമുഖമെന്ന നിലയിൽ എന്നിൽ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാൻ ഈ യാത്ര തുടരുന്നു!! എനിക്ക് മുന്നിലുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ് !!അതുപോലെ ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു..എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാത്തതാണ്, എനിക്ക് അത് നഷ്ടമായി..’.നമ്മളിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. നടൻ ഷൈൻ ടോമിനെയും ഇതിൽ ഒരു ചിത്രത്തിൽ കാണാം. അന്ന് സംവിധായകൻ കമലിന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ഷൈൻ. ഷൈൻ ടോം ആദ്യമായി അഭിനയിച്ച ചിത്രവുമാണ് നമ്മൾ.

Scroll to Top