പൂക്കട്ടെ കാവടി, 90 ദിവസങ്ങൾ പൂർത്തിയാക്കി മിഥുൻ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തേക്ക്.

ബിഗ്ബോസ് വീട്ടിൽ വളരെ കടുത്ത പ്രയാസമേറിയ ദിവസങ്ങൾ കടന്ന് പോകുകയാണ്. വളരെയേറെ സമർദ്ദം നിറഞ്ഞ അന്തരീക്ഷം.ഫാമിലി ടാസ്ക് കഴിഞ്ഞ് എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.ഈ അവസരത്തിൽ ഇന്നലെ ആയിരുന്നു എലിമിനേഷൻ.90 ദിവസം പൂർത്തിയാക്കുന്ന ഇന്നലെ എവിക്ഷൻ ഉണ്ടായിരുന്നു. ഇന്നലെ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്ത് ആയത് മിഥുൻ ആണ്.പൂക്കട്ടെ കാവടി എന്ന ഡയലോഗ് പറഞ്ഞ് പ്രേക്ഷകർ ഏറ്റെടുത്ത മിഥുൻ.കുറച്ച് ദിവസങ്ങൾക്കു മുൻപ് മിഥുന്റെ പേരിൽ കുറച്ച് ചർച്ചകൾ നടന്നിരുന്നു. ഇദ്ദേഹം മോർണിങ് ടാസ്കിൽ പറഞ്ഞ തന്റെ സ്റ്റോറിയാണ് ചർച്ചകൾക്ക് വഴി വെച്ചത്.

ഞാൻ പോവുകയാണ്. എല്ലാവരോടും സ്നേഹം. ജുനൈസേട്ടാ.. നീ എന്റെ ബാലേട്ടൻ തന്നെയാണ്. എന്തെങ്കിലും ഞാൻ നിങ്ങളെ പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും എല്ലാവരോടും യാത്ര പറഞ്ഞ് ബിഗ്‌ബോസ് വീട്ടിൽ നിന്നും മിഥുൻ ഇറങ്ങി.ലാലേട്ടന്റെ അടുത്ത് എത്തിയ മിഥുൻ പറഞ്ഞത് ഇങ്ങനെ,ലാലേട്ടന്റെ അടുത്തിങ്ങനെ നിൽക്കുമ്പോൾ സന്തോഷം. അകത്ത് ഏഴെട്ട് മനുഷ്യന്മാരെ ഉണ്ടായിരുന്നുള്ളൂ. പുറത്തിറങ്ങി നിങ്ങളെ ഒക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം.

പുറത്ത് ആകുമെന്ന പ്രതീക്ഷയും പ്രതീക്ഷക്കേടൊന്നും ഇല്ല. പോകയാണെങ്കിൽ പുറത്തെ പിള്ളേര്. അകത്താണെങ്കിൽ അകത്തെ പിള്ളേര് എന്നുള്ള മൂഡിലാണ്. ആഴ്ചയിൽ വന്ന് മോനേ അനിയാ എന്നൊക്കെ ലാലേട്ടൻ വിളിക്കുന്നത് മിസ് ചെയ്യും.ബി​ഗ് ബോസ് ഹൗസ് മിസ് ചെയ്യും. എന്റെ ഏറ്റവും നല്ല സുഹൃത്താണ് റിനോഷ്. അവനെ പറ്റി പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. എന്നും അങ്ങനെ തന്നെ ഉണ്ടാകും.ബി​ഗ് ബോസിന്റെയും ഏഷ്യാനെറ്റിന്റെയും ഭാ​ഗമായതിൽ സന്തോഷം. എല്ലാം എന്റെ ഉള്ളിൽ ഉണ്ട്. അതെന്നും ഉണ്ടാകും.ഇത്രയും നാളും എനിക്ക് വോട്ട് തന്നതിന് നന്ദി.

Scroll to Top