പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക് ; നാളെ ശസ്ത്രക്രിയ

മറയൂരില്‍ ‘വിലായത്ത് ബുദ്ധ’ സിനിമ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് പരുക്കേറ്റു. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിന് നാളെ ശസ്ത്രക്രിയ നടത്തും.സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. കാലിനേറ്റ പരിക്ക് നിസ്സാരമല്ലെന്നാണ് സൂചന.മറയൂരിലെ ചന്ദനക്കാടുകളിൽ വിഹരിക്കുന്ന ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ഹൈറേഞ്ചിലും കാട്ടിലുമായിനടക്കുന്ന ആക്ഷൻ സീക്വൻസുകൾ സിനിമയുടെ ഹൈലൈറ്റാണ്.

ജി.ആര്‍ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദു​ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്അതേസമയം, ഇന്ന് കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടത്തിയിൽ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു.

ഇന്ന് ഷൂട്ടിംഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് അമ്മ പ്രതിഷേധം അറിയിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Scroll to Top