ഇത് വെറും ബാബു അല്ല മിന്നൽ ബാബു എന്ന് പ്രേക്ഷകർ

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ട് പോകാനാണ് തീരുമാനം. രണ്ടുപേര്‍ ബാബുവിനരികെയെത്തി രക്ഷിക്കുക ആയിരുന്നു..43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തികക്കാനുള്ള ശ്രമമാണ് വിജയം കണ്ടത് .ഈ സമയം മുഴുവൻ അദ്ദേഹം ആത്മവിശ്വാസം കൈ വിടാതെ ഇരിക്കുക ആയിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഇരുന്നിട്ടും ബാബു മണ്ണ് തൊട്ടിരിക്കുകയാണ്. ബാബുവിനെ റസ്ക്യു ചെയ്യുന്ന സമയത്ത് തന്റെ കാലുകൾ ചവിട്ടി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നുഇദ്ദേഹത്തെ മുകളിൽ എത്തിച്ച ഇന്ത്യൻ കരസേനയ്ക്ക് സല്യൂട്ട് നൽകുകയാണ് എല്ലാവരും. ബാബു. ഇനി ഹെലികോപ്റ്റർ വഴി കഞ്ചിക്കോട് ഹെലിപാടിൽ എത്തിക്കും.ബാബു മകനെ രക്ഷിച്ചതിന് കരസേനയ്ക്ക് നന്ദി പറയുകയാണ് അച്ഛൻ.മലമുകളിലെത്തി.

ഇനി അവിടെ നിന്ന് മുകളിൽ എത്തിക്കുംരാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവുമായി സൈനികര്‍ സംസാരിച്ചു. കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിക്കുന്നത്. ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്.സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണില്‍ അറിയിച്ചത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. . കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തും. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട്് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. ബാബുവും സുഹൃത്തുക്കളായ 3 പേരും ചേർന്നാണു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Scroll to Top