രക്ഷാദൗത്യത്തിൽ ഏർപ്പെട്ട എല്ലാ മനുഷ്യരെയും അഭിനന്ദിക്കുന്നു : ശൈലജ ടീച്ചർ.

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ട് പോകാനാണ് തീരുമാനം. രണ്ടുപേര്‍ ബാബുവിനരികെയെത്തി രക്ഷിക്കുക ആയിരുന്നു..43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തികക്കാനുള്ള ശ്രമമാണ് വിജയം കണ്ടത് .ഈ സമയം മുഴുവൻ അദ്ദേഹം ആത്മവിശ്വാസം കൈ വിടാതെ ഇരിക്കുക ആയിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഇരുന്നിട്ടും ബാബു മണ്ണ് തൊട്ടിരിക്കുകയാണ്. ഇദ്ദേഹത്തെ മുകളിൽ എത്തിച്ച ഇന്ത്യൻ കരസേനയ്ക്ക് സല്യൂട്ട് നൽകുകയാണ് എല്ലാവരും. ബാബു. ഇനി ഹെലികോപ്റ്റർ വഴി കഞ്ചിക്കോട് ഹെലിപാടിൽ എത്തിക്കും.ബാബു മകനെ രക്ഷിച്ചതിന് കരസേനയ്ക്ക് നന്ദി പറയുകയാണ് അച്ഛൻ.മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ട് പോകാനാണ് തീരുമാനം. രണ്ടുപേര്‍ ബാബുവിനരികെയെത്തി രക്ഷിക്കുക ആയിരുന്നു..

43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തികക്കാനുള്ള ശ്രമമാണ് വിജയം കണ്ടത് .ഈ സമയം മുഴുവൻ അദ്ദേഹം ആത്മവിശ്വാസം കൈ വിടാതെ ഇരിക്കുക ആയിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഇരുന്നിട്ടും ബാബു മണ്ണ് തൊട്ടിരിക്കുകയാണ്. ഇദ്ദേഹത്തെ മുകളിൽ എത്തിച്ച ഇന്ത്യൻ കരസേനയ്ക്ക് സല്യൂട്ട് നൽകുകയാണ് എല്ലാവരും. ബാബു. ഇനി ഹെലികോപ്റ്റർ വഴി കഞ്ചിക്കോട് ഹെലിപാടിൽ എത്തിക്കും.ബാബു മകനെ രക്ഷിച്ചതിന് കരസേനയ്ക്ക് നന്ദി പറയുകയാണ് അച്ഛൻ.മലമുകളിലെത്തി.ഈ അവസരത്തിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ട എല്ലാ മനുഷ്യരെയും അഭിനന്ദിക്കുകയാണ് ശൈലജ ടീച്ചർ.ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

പാലക്കാട് മലമ്പുഴ എരിച്ചിരത്തെ കൂർമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചിരിക്കുന്നുവെന്നതും പ്രാധമിക ചികിത്സ ഇദ്ദേഹത്തിന് നൽകിയെന്നതും ഏറെ ആശ്വാസകരമായ വാർത്തയാണ്. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിലെത്തിച്ചത്. 45 മണിക്കൂറോളമായി പകൽ അസഹനീയമായ ചൂടും രാത്രി കൊടും തണുപ്പും അനുഭവപ്പെടുന്ന മലയിടുക്കിൽ ബാബു അതിജീവിച്ചത് അസാമാന്യമായ മനക്കരുത്തിലാണ്. “ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈ പിടിക്കും” ലെഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേനാ അംഗങ്ങൾ ബാബുവിന് ആദ്യം നൽകിയ സന്ദേശം ഇതായിരുന്നു. 12 മണിക്കൂർ നീണ്ട ശ്രമകരമായ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിരിക്കുന്നു. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് മലമുകളിലെത്തിച്ച ബാബുവിനെ എയർ ലിഫ്റ്റിംഗ് നടത്തി മലമുകളിൽ നിന്നും താഴെ എത്തിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. രക്ഷാദൗത്യത്തിൽ പങ്കാളികളായ മുഴുവൻ മനുഷ്യരെയും അഭിനന്ദിക്കുന്നു

FACEBOOK POST

Scroll to Top