ഞങ്ങളുടെ കുഞ്ഞു മാലാഖ മിൻസാര ; മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ശ്രീലയ.!!

മൂന്നുമണി സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീലയ. ഉണ്ടക്കണ്ണുകളും കുട്ടികളുടെ സ്വഭാവവുമായി എത്തിയ ശ്രീലയയെ മിനസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. 2പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലിൽ സജീവമാവുകയായിരുന്നു.2017 ലാണ് ശ്രീലയ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയെ വിവാഹം ചെയ്യുന്നത്. പിന്നീട് ഇരുവരും വിവാഹമോചിതരായി.

കഴിഞ്ഞ വർഷം ആണ് റോബിനെ വിവാഹം ചെയ്യുന്നത്. നടി ലിസി ജോസിന്റെ മകളും ശ്രുതിലക്ഷ്മിയുടെ സഹോദരിയുമാണ് നടി ശ്രീലയ.സഹോദരി ശ്രുതിലക്ഷ്മിയും ബാലതാരമായി വന്ന് സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടിയ അഭിനേത്രിയാണ്.മലയാള സിനിമയ്ക്ക് പുറമേ മലയാളം ടെലിവിഷൻ സീരിയൽ രംഗത്തും താരം സജീവമായതിനാൽ നിരവധി പ്രേക്ഷകരേയും ആരാധകരെയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു. സ്റ്റാർ മാജിക്, കോമഡി ഉത്സവം, റെഡ് കാർപെറ്റ് പോലെയുള്ള റിയാലിറ്റി ഷോകളിലും നിറസാന്നിധ്യമായ താരത്തിന് തന്റെതായ ആരാധക വൃന്ദവും കൂടിയുണ്ട്.

അടുത്തിടെ ആണ് ആദ്യത്തെ കണ്മണിയ്ക്ക് ശ്രീലയ ജന്മം നൽകിയത്. മകളുടെ മാമോദിസ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം എത്തി യിരുന്നു. മിൻസാര എന്ന് ആണ് കുഞ്ഞിന്റെ പേര്.താരമിപ്പോൾ ഭർത്താ വിനും മക്കൾക്കുമൊപ്പം ഉള്ള ഏറ്റവും പുതിയ ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ച് കഴിഞ്ഞിരിക്കുകയാണ്. ഞങ്ങളുടെ മാലാഖ മിൻസാര എന്ന ക്യാപ്‌ഷനോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Scroll to Top