ഭീഷ്മയിലെ ട്രെൻഡ് പാട്ടിന് ചുവടുവെച്ച് ദേവി ചന്ദന ; കമന്റുമായി ആരാധകർ !!

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ചന്ദന. നിരവധി ആരാധകരാണ് താരത്തിനുള്ളത്. അഭിനയത്തേക്കാൾ മികച്ചൊരു നർത്തകി കൂടിയാണ് താരം. താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് റോളുകളും കോമഡി വേഷങ്ങളും ചന്ദനയുടെ കൈയിൽ സുരക്ഷിതമാണ്. മിനിക്രീനിലാണ് താരം കൂടുതലായും വേഷമിടുന്നത്.

സീരിയല്‍ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും താരം ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. നിലവില്‍ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്.. അതുപോലെ തന്നെ താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സിനിമയിലെ പാട്ടിന് ചുവടു വെച്ചാണ് താരം എത്തിയിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top