ഭാര്യക്ക് തൊട്ടടുത്ത് സ്രാവ്, ധീരനായി നിന്ന് പ്രിയതമയെ രക്ഷിച്ച് അണ്ടർടേക്കർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റെസ്ലിംഗ് താരം അണ്ടർടെക്കറിന്റെ ഭാര്യ മിഷേൽ മക്കൂലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.ഇവർ ബീച്ചിൽ കുളിക്കുക ആയൊരുന്നു. അപ്പോൾ ഭാര്യ മിഷേലിന്റെ അടുത്തേക്ക് ഒരു സ്രാവ് വരുകയും അതിൽ തന്നിൽ നിന്നും രക്ഷിച്ചുമെന്നും ആണ് ഇവർ പറയുന്നത്. സ്രാവിനെ കണ്ട മിഷേൽ മക്കൂല്‍ ഉടൻതന്നെ തന്റെ ഭർത്താവായ 58കാരൻ അണ്ടർടേക്കറെ അറിയിക്കുകയായിരുന്നു.

ഉടൻതന്നെ ഭയമൊന്നുമില്ലാതെ അണ്ടര്‍ടേക്കർ സ്രാവിന്റെ അടുത്തേക്ക് നീങ്ങി.ഇതിന്റെ ചിത്രങ്ങൾക്ക് ഒപ്പം മിഷേൽ കുറിച്ചത് ഇങ്ങനെ,കടൽതീരത്ത് പുസ്തകം വായിച്ചിരിക്കുമ്പോഴാണ് സ്രാവിനെ കാണുന്നത്. ഉടൻതന്നെ ഭർത്താവിനെ അറിയിക്കുകയും അദ്ദേഹം എന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു.അണ്ടർടേക്കറിന്റെ ചിത്രത്തോടൊപ്പം ‘എന്റെ സംരക്ഷകൻ’ എന്നും കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

ഡബ്ല്യുഡബ്ല്യുഇയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് അണ്ടർടേക്കർ.മാർക്ക് വില്ല്യം കൽവെ എന്ന യഥാർത്ഥ പേരിനു പകരം അണ്ടർടേക്കർ എന്ന പേരും സ്വീകരിച്ചു.ഏഴ് തവണ ലോക ചാമ്പ്യനായ ഡബ്ല്യുഡബ്ല്യുഇ താരമാണ് അണ്ടർടേക്കർ. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയ താരം ഒരു തവണ റോയല്‍ റംബിള്‍ വിജയിയുമായിരുന്നു. 12 തവണ സ്ലാമി അവാർഡും നേടിയിട്ടുണ്ട്. അമേരിക്കയുടെ പ്രൊഫഷണൽ റെസ്‌ലിംഗ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് കളം മാറിയത്.


Scroll to Top